Kerala

മദ്യപിച്ചു വാഹനമോടിച്ച 38 പേരുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി; 3 പേരുടെ ലൈസൻസ് റദ്ദാക്കി

Posted on

 

കോട്ടയം: മദ്യപിച്ചു വാഹനമോടിച്ച 38 പേരുടെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് താൽക്കാലികമായി റദ്ദു ചെയ്‌തു. അപകടകരമായി വാഹനമോടിച്ചു അപകടമുണ്ടാക്കിയ ഒരാളുടെയും ട്രാഫിക് നിയമങ്ങൾ ലംഘിച്ചു വാഹനമോടിച്ച രണ്ടു പേരുടെയും ലൈസൻസ് റദ്ദാക്കി. സിഗരറ്റു വലിച്ചു ബസ് ഓടിച്ച കരിപ്പമറ്റം വീട്ടിൽ വർഗീസ് ചാണ്ടിയുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയും കോട്ടയം ആർ.ടി.ഒ: ആർ. രമണൻ ഉത്തരവിറക്കി.

വാഹന നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന് ജില്ലയിലെ ജോയിന്റ് ആർ.ടി.ഒമാർക്ക് നിർദ്ദേശം നൽകി. വ്യാപകമായി വാഹന പരിശോധന നടത്താൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ട‌ർ/അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർമാർക്ക് കർശന നിർദ്ദേശം നൽകിയതായും ആർ ടി ഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version