Politics
അനന്തപുരിയിൽ ശശി തരൂരിനെതിരെ പന്ന്യൻ രവീന്ദ്രൻ;രാഹുൽ ഗാന്ധിക്കെതിരെ ആനിരാജ
തിരുവനന്തപുരത്ത് പന്ന്യന്‍,വയനാട്ടില്‍ ആനിരാജ, മാവേലിക്കരയിൽ സി എ അരുൺകുമാർ. സി പി ഐ സ്ഥാനാര്‍ഥികളായി, ഔദ്യോഗിക പ്രഖ്യാപനം 26ന്ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ആനി രാജയെയും തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനെയും തൃശൂരില്‍ വി എസ് സുനില്‍കുമാറിനെയും മാവേലിക്കരയില്‍ സി എ അരുണ്‍കുമാറിനെയും മത്സരിപ്പിക്കാന്‍ സി പി ഐയില്‍ ധാരണ.
വെള്ളിയാഴ്ച ജില്ല കമ്മിറ്റികള്‍ ചേര്‍ന്ന് പട്ടികക്ക് അംഗീകാരം നല്‍കും.26നായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചെങ്കിലും സമ്മര്‍ദത്തിനൊടുവില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകാമെന്ന് പന്ന്യന്‍ സമ്മതം അറിയിക്കുകയായിരുന്നു.
വി എസ് സുനില്‍ കുമാര്‍ മത്സരരംഗത്ത് എത്തിയതോടെ തൃശൂരില്‍ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങി.കോണ്‍ഗ്രസിനായി സിറ്റിങ് എം പി ടി.എന്‍ പ്രതാപനും ബി ജെ പിക്കായി സുരേഷ് ഗോപിയുമാണ് മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.വയനാട്ടില്‍ സിറ്റിങ് എം പി രാഹുല്‍ ഗാന്ധിയാകും ആനി രാജയുടെ എതിരാളി.
സി പി ഐ സ്ഥാനാര്‍ഥി പട്ടികയിലെ എക വനിതയാണ് ആനി രാജ.എ ഐ വൈ എഫ് നേതാവായി അരുണ്‍കുമാറിന് മാവേലിക്കരയില്‍ കന്നിയങ്കമാണ്.സിറ്റിങ് എം പി കൊടിക്കുന്നില്‍ സുരേഷാകും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.