Kerala

മുന്നണി ഏതായാലും അടുത്ത തദ്ദേശ തെരെഞ്ഞെടുപ്പിൽ ഈഴവ മെമ്പർമാർ ഉണ്ടാവണം:സുരേഷ് ഇട്ടിക്കൽ

Posted on

പാലാ :എൽ ഡി എഫിൽ ആയാലും ;യു ഡി എഫിൽ ആയാലും;എൻ ഡി എ യിൽ ആയാലും ഈഴവ പഞ്ചായത്ത് അംഗങ്ങൾ അടുത്ത തദ്ദേശ തെരെഞ്ഞെടുപ്പിൽ ഉണ്ടായേ പറ്റൂ എന്ന് മീനച്ചിൽ യൂണിയൻ എസ് എൻ ഡി പി യോഗം പ്രസിഡണ്ട് ഒ എം സുരേഷ് ഇട്ടിക്കുന്നേൽ ആഹ്വാനം ചെയ്തു.സ്ത്രീ ശക്തി ശ്രീ ശക്തി എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് മീനച്ചിൽ എസ് എൻ ഡി പി യൂണിയൻ നടത്തുന്ന രണ്ടാമത് മേഖലാ സമ്മേളനം മീനച്ചിൽ എസ എൻ ഡി പി ഹാളിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേഷ് ഇട്ടിക്കുന്നേൽ.

ഈ തദ്ദേശ തെരെഞ്ഞെടുപ്പിൽ ഈഴവരുടെ ശക്തി നമുക്ക് കാണിച്ചു കൊടുത്തേ മതിയാവൂ .മറ്റു സമുദായങ്ങൾ ആനുകൂല്യങ്ങൾ നേടുമ്പോൾ കാഴ്ചക്കാരായി നിൽക്കുന്ന ഗതികേട് മാറ്റി ഈ പഞ്ചായത്ത് പ്രസിഡണ്ട് നമ്മുടേത് എന്ന് പറയുവാനായി നാം ഓരോരുത്തരും പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചെന്നു സുരേഷ് ഇട്ടിക്കുന്നേൽ ഓർമിപ്പിച്ചു.

വർധിച്ചു വരുന്ന രാസലഹരി ഉപയോഗത്തിനെതിരെ അമ്മമാർ മദർ ബ്രിഗേഡുകൾ രൂപീകരിക്കണമെന്നും നമ്മുടെ മക്കളെ ചേർത്തിരുത്തി സന്ധ്യ നാമം ജപിക്കണമെന്നും സുരേഷ് ഇട്ടിക്കുന്നേൽ പറഞ്ഞു .യൂണിയൻ കൺവീനർ എം ആർ ഉല്ലാസ് ;ഓഫീസ് സെക്രട്ടറി സി ടി രാജൻ ; യൂണിയൻ വൈസ് ചെയർമാൻ സജീവ് വയലാ ;സൈബർ സേനാ ചെയർമാൻ ബിബിൻ ഷാൻ ;കെ ആർ ഷാജി ;അനീഷ് പുല്ലുവേലിൽ ;കെ ജി സാബു ;സി പി സുധീഷ് ചെമ്പന്കുളം;സജി കുന്നപ്പള്ളി ;അരുൺ കുളമ്പള്ളിൽ ;ഗോപകുമാർ പിറയാര് ;കെ ആർ രാജീവ് ;ബൈജു വടക്കേമുറി ;പി ജി പ്രദീപ് പ്ലാച്ചേരിൽ ;എം ടി സോമൻ ;രാജേഷ് ശാന്തി ;ബിഡ്‌സൺ മല്ലികശേരി എന്നിവർ പ്രസംഗിച്ചു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version