Kerala

ട്വന്റി 20 മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ച സംഭവത്തില്‍ സിപിഐഎമ്മിനും വി വി ശ്രീനിജന്‍ എംഎല്‍എക്കുമെതിരെ ആരോപണവുമായി സാബു എം ജേക്കബ്

Posted on

കൊച്ചി: ട്വന്റി 20 മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ച സംഭവത്തില്‍ സിപിഐഎമ്മിനും വി വി ശ്രീനിജന്‍ എംഎല്‍എക്കുമെതിരെ ആരോപണവുമായി സാബു എം ജേക്കബ്. മെഡിക്കല്‍ സ്‌റ്റോര്‍ പൂട്ടിച്ചതിന് പിന്നില്‍ സിപിഐഎമ്മും ശ്രീനിജനുമാണ്. ഇത് ക്രൂരമായ രാഷ്ട്രീയ പകപോക്കലാണെന്നും സാബു എം ജേക്കബ് പ്രതികരിച്ചു.

‘ജനങ്ങളുടെ ജീവിക്കാനുള്ള അവകാശമാണ് തടഞ്ഞിരിക്കുന്നത്. ഈ ഹീനമായ പ്രവര്‍ത്തികൊണ്ട് ഏറ്റവും ദുരിതമനുഭവിക്കുന്നത് ഇവിടുത്തെ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളാണെന്ന കാര്യം ആരും മറക്കരുത്. രാജ്യത്തിനുതന്നെ മാതൃകയായി കിഴക്കമ്പലത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റും അതിനോടനുബന്ധിച്ചു പ്രവര്‍ത്തനമാരംഭിച്ച മെഡിക്കല്‍ സ്റ്റോറും പൂട്ടണമെന്നായിരുന്നു സിപിഐഎമ്മുകാര്‍ നല്‍കിയ പരാതി. കേരളത്തിലെ ജനങ്ങളെ ഒരു തരത്തിലും ജീവിക്കാന്‍ അനുവദിക്കില്ലെന്ന സിപിഐഎമ്മിന്റെ നിലപാടാണ് ഇത് സൂചിപ്പിക്കുന്നത്.

യുദ്ധഭൂമിയില്‍പോലും മരുന്നുകളുടെ വിതരണം ആരും മുടക്കാറില്ല. ജനങ്ങളുടെ ഏറ്റവും അടിസ്ഥാന പ്രശ്‌നങ്ങളാണ് മരുന്നും ഭക്ഷണവും. അവ പോലും തടഞ്ഞ് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്ന ഇത്തരം ക്രൂരതയ്ക്ക് ജനങ്ങള്‍തന്നെ മറുപടി നല്‍കട്ടെ’, വാര്‍ത്താക്കുറിപ്പില്‍ സാബു എം ജേക്കബ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version