Kerala
കോട്ടയം ജില്ലയിലെ മേലുകാവിൽ പുലിയിറങ്ങി:ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ
കോട്ടയം :മേലുകാവ് തോണിക്കല്ല് വടക്കുംഭാഗത്ത് പുലർച്ചെ 5:00 മണിയോടുകൂടി റബർ തോട്ടത്തിൽ പുലിയെ കണ്ടതായി റിപ്പോർട്ട് .റബർ വെട്ടാൻ പോകുന്നതിനിടയിലാണ് തോട്ടത്തിൽ സജീവൻ്റെ പുരയിടത്തിൽ 5 മണിയോടെ റബർ വെട്ടുകാരൻ പുലിയെ കണ്ടത്.
തുടർന്ന് വാർഡ് മെമ്പർ റ്റി.ജെ ബെഞ്ചമിൻ പഞ്ചായത്ത് പ്രസിഡൻ്റ് ജോസുകുട്ടി ജോസഫ് ,മറ്റ് വാർഡ് മെമ്പർമാർ എന്നിവരെ വിവരമറിയിച്ചു.ജനപ്രതിനിധികൾ വിവരമറിഞ്ഞ ഉടൻ സ്ഥലം സന്ദർശിച്ചു തെരച്ചിൽ നടത്തി എങ്കിലും പുലിയെ കണ്ടെത്താനായില്ല.പുലിയെ കണ്ടതായുള്ള വാർത്ത അറിഞ്ഞതോടുകൂടി ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
പുലിയെ ടാപ്പിംഗ് തൊഴിലാളി നേരിട്ട് കണ്ടതാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജോസുകുട്ടി ജോസഫ് സ്ഥിരീകരിച്ചു .കണ്ടയുടൻ കൈയ്യിലിരുന്ന പ്ലാസ്റ്റിക് ജാർ നിലത്തിട്ടപ്പോൾ അതിന്റെ ശബ്ദാതിൽ ഭയന്ന പുലി പിന്തിരിയുകയായിരുന്നെന്നും പ്രസിഡണ്ട് കോട്ടയം മീഡിയയോട് പറഞ്ഞു .