Kottayam

സംസ്ഥാന സർക്കാർ അവാർഡ് മദ്ധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക്

Posted on

M. F. C യുടെ അഭിമാനം



കോട്ടയം: കേരളത്തിലെ 200_ൽ അധികം ഫാർമർ പ്രൊഡ്യൂസർ കമ്പനികളിൽ നിന്ന് മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന അവാർഡ്
M. F. C യ്ക്ക് ലഭിച്ചു.

22-1-2025-ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന ധനകാര്യ മന്ത്രി
K. N ബാലഗോപാൽ ട്രോഫി സമ്മാനിച്ചു. കമ്പനിയുടെ കോ: ചെയർമാൻ,  സാജു കുര്യനും,C. E. O  അനീഷ്‌ തോമസും ചേർന്ന് കമ്പനിക്ക് വേണ്ടി ട്രോഫി ഏറ്റുവാങ്ങി. ഈ അവാർഡ് കമ്പനിയുടെ എല്ലാ ഓഹരി ഉടമകളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്. എല്ലാ ഓഹരി ഉടമകളെയും, ഡയറക്ടർമാരെയും, കമ്മറ്റിക്കാരെയും അഭിനന്ദിക്കുന്നു. കമ്പനി വക മൂന്ന് ഫാക്ടറികളുടെ നിർമ്മാണം നടന്നുവരുന്നു.

എത്രയും നേരത്തെ ഫാക്ടറി പ്രവർത്തിപ്പിക്കേണ്ടതുണ്ട്. അതുപോലെ നമ്മുടെ വ്യാപാരവും വികസിപ്പിക്കേണ്ടതുണ്ട്. നമുക്ക് ഏക മനസ്സോടെ പ്രവർത്തിക്കാം.
ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.
ജോർജ് കുളങ്ങര
ചെയർമാൻ
(M. F. C )
മധ്യകേരള ഫാർമർ
പ്രൊഡ്യൂസർ കമ്പനി.
22-1-25
മരങ്ങാട്ടുപിള്ളി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version