Entertainment
എന്നും കാണുന്ന ചേർപ്പുങ്കൽ മുത്തപ്പന് സംഗീതാർച്ചനയൊരുക്കി റോയി വർഗീസ് കുളങ്ങര
പാലാ :കുളങ്ങര റോയി വർഗീസ് എന്ന ലാബ് അസിസ്റ്റന്റിന് ഇതൊരു അർച്ചനയാണ്.ജനിച്ചപ്പോൾ മുതൽ കാണുകയും കേൾക്കുകയും വണങ്ങുകയും ചെയ്യുന്ന ചേർപ്പുങ്കൽ വാഴുന്ന ഉണ്ണി മിശിഖായ്ക്കുള്ള സ്നേഹാർച്ചന.ചേർപ്പുങ്കൽ ഇടവകക്കാരനായ റോയി വർഗീസ് കുറെ കാലമായി മനസ്സിൽ പേറുന്ന ഒരാഗ്രഹമാണ് ചേർപ്പുങ്കൽ ഉണ്ണി മിശിഖായ്ക്കു തന്റേതായ ഒരു സമ്മാനം നൽകണമെന്ന്.
ജോലി തിരക്കിനാൽ അദ്ദേഹത്തിന്റെത് കഴിഞ്ഞില്ല.അതൊരു അടങ്ങാത്ത അഭിനിവേശമായി കത്തിപ്പടർന്നപ്പോൾ കൊഴുവനാൽ നെപുംസ്യാൻ സ്കൂളിലെ ലാബ് അസിസ്റ്റന്റിന് അമാന്തിച്ചില്ല പാട്ടിന്റെ വരികളെല്ലാം ആ ദിവ്യ നിമിഷത്തിൽ ഒഴുകിയെത്തി.പേനയുടെ തുമ്പിലൂടെ അനിർഗളം അത് പ്രവഹിച്ചപ്പോൾ ലോകം പിടിച്ചടക്കുന്ന ഒരു ഗാനം ജന്മം കൊള്ളുകയായി.
ചേർപ്പുങ്കൽ ഉണ്ണി മിശിഖായുടെ തിരുനാളിനോടനുബന്ധിച്ച് റിലീസ് ചെയ്ത അനുഗ്രഹദായകൻ ഉണ്ണീശോ എന്ന ഗാനം ഇപ്പോൾ നാട്ടിലെല്ലാവരുടെ നാവിൻ തുമ്പിലുണ്ട്.അത് കേൾക്കുമ്പോൾ റോയിച്ചനും കൃതാർത്തനാവുകയാണ് . ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടാണ് ഗാനം പ്രകാശനം ചെയ്തത്. റോയി വർഗീസ് കുളങ്ങര രചിച്ച്, പൂഞ്ഞാർ വി ജയൻ ഈണം നൽകിയ ഗാനം നിരവധി ക്രിസ്ത്യൻ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയയായ ചേർപ്പുങ്കൽ ഇടവകക്കാരി മരിയ കോ ലടിയാണ് ആലപിച്ചിരിക്കുന്നത്. ചേർപ്പുങ്കൽ പള്ളിയുടെ ഔദ്യോഗിക യൂടൂബ് ചാനൽ വഴിയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.ഗായിക മരിയ കോലടിക്കും ഇത് ധന്യ മുഹൂർത്തമാണ് .ചേർപ്പുങ്കൽ ഇടവകക്കാരിയാണ് മരിയയും .ഇതിൽ പാടിയഭിനയിച്ചതും മരിയ തന്നെ.ഇരുവരും സംഗീത ലോകത്ത് ഇനിയുമേറെ അറിയപ്പെടാനിരിക്കുന്നതേയുള്ളൂ.അതിന്റെ നാന്ദി കുറിക്കലാവും ഈ അനുഗ്രഹ ദായകൻ ഉണ്ണീശോ എന്നുള്ള ഗാനം .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ