Kerala

അഗ്രികൾച്ചറൽ ഹുണാർഹബ്ബ് ; വിമൻസ് ഡെവലപ്മെൻറ് സെൻറർ എന്നിവയുടെ നിർമ്മാണ ഉദ്ഘാടനം  കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ജോർജ് കുര്യൻ ഇന്ന് ഈരാറ്റുപേട്ടയിൽ നിർവഹിക്കും 

Posted on

ന്യൂനപക്ഷത്തിനായുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായപ്രധാനമന്ത്രി ജൻവികാസ് കാര്യക്രമം പ്രകാരം ഈരാറ്റുപേട്ട നഗരസഭയിൽ ആരംഭിക്കുന്ന കാർഷിക വ്യാപാര സംരംഭകത്വ മേഖലയുടെ അഭിവൃത്തിക്കായുള്ള അഗ്രികൾച്ചറൽ ഹുണാർഹബും വനിതകളുടെ നൈപുണ്യവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുന്നത്തിനായുള്ള വിമൻസ് ഡെവലപ്മെൻറ് സെൻറർ എന്നിവയുടെ നിർമ്മാണ ഉദ്ഘാടനം ബഹു കേന്ദ്ര ന്യൂനപക്ഷകാര്യ മിനിസ്റ്റർ ജോർജ് കുര്യൻ നാളെ വൈകുന്നേരം 4 30ന് നിർവഹിക്കുന്നതാണ് ബഹു സംസ്ഥാന ന്യൂനപക്ഷ മിനിസ്റ്റർ അബ്ദുൽ റഹ്മാൻ അവർകൾ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബഹു ആന്റോ ആന്റണി എംപി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽ എ എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും

ഈരാറ്റുപേട്ട നഗരസഭയ്ക്ക് വാണിജ്യ വ്യാപാര മേഖലയ്ക്ക് പുത്തൻ ഉണർവായി ഈ പദ്ധതി നടപ്പാക്കുവാൻ സാധിച്ചു 2021 കാലഘട്ടം മുതൽ ടി പദ്ധതിയുമായി ബന്ധപ്പെട്ട നിരന്തരമായ സ്ഥലം ഉൾപ്പെടെയുള്ള തടസ്സങ്ങൾ നീക്കി ടി പദ്ധതിക്ക് അനിവാര്യമാക്കി എടുക്കുവാൻ സാധിച്ചു
നഗരസഭയുടെ വികസന കാഴ്ചപ്പാടും ആയിട്ടാണ് ഭരണസമിതി മുന്നോട്ടുപോകുന്നത് 3 കരകളാൽ ചുറ്റപ്പെട്ട നഗരസഭയിൽ കടുവാമുഴി പ്രദേശത്തിന്റെ വികസനം ടി പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത് ധാരാളം വ്യാപാര ശൃംഖല സംവിധാനം ഉള്ള പ്രദേശമായതുകൊണ്ട് തന്നെ സ്പൈസസ് സുഗന്ധവ്യഞ്ജനങ്ങൾ പോലുള്ള മാർക്കറ്റിംങ്ങാണ് ഈ പദ്ധതിയിലൂടെ കൂടുതൽ ഉണർവേകാനും കൂടുതൽ ആളുകളെ പ്രദേശത്തേക്ക് ആകർഷിക്കുവാനും സാധിക്കും.

കടുവാമൊഴി പ്രദേശത്ത് കൂടുതൽ വികസനം കാംക്ഷിച്ച് 70 സെൻറ് സ്ഥലം കൂടി പ്രസ്തുത സ്ഥലത്തിനോട് അനുബന്ധിച്ച് ഏറ്റെടുക്കുന്നതിന് 5/ 3 /2022 ലെ 2-ാംനമ്പർ തീരുമാനപ്രകാരം കൗൺസിൽ തീരുമാനമെടുത്തു നൽകിയിട്ടുണ്ട് എന്ന് നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ അറിയിച്ചു നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് എല്ലാ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളുടെയും ജീവനക്കാരുടെയുംസാന്നിധ്യം ഉണ്ടാകണമെന്ന് ഭരണസമിതിക്ക് വേണ്ടി നഗരസഭ ചെയർപേഴ്സണും വൈസ് ചെയർമാനും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version