Kerala

കോട്ടയം ജില്ല കിഡ്സ് അതിലേ റ്റിക്സ് മീറ്റ് : എം. ഡി സെമിനാരി എൽ പി എസ് കോട്ടയം ഓവറോൾ ജേതാക്കൾ

Posted on

 

കോട്ടയം :മൂന്നാമത് കോട്ടയം ജില്ല കിഡ്സ് അതിലേറ്റിക്സ് മീറ്റ് പാലാ അൽഫോൻസാ കോളേജിൽ നടന്നു. 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കായി മൂന്ന് ഗ്രൂപ്പുകളിൽ ആയി ലെവൽ -1 ലെവൽ -2 ലെവൽ -3 എന്നെ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ നടന്നു. 300 ഓളം കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. കോട്ടയം എം.ഡി സെമിനാരി എൽ പി എസ് ഓവറോൾ ചാമ്പ്യന്മാരായി. ഗവൺമെന്റ് എച്ച് എസ് എസ് എടക്കുന്നം 131 പോയിന്റുമായി രണ്ടാം സ്ഥാനവും 127 പോയിന്റ് മായി ഹോളി ഫാമിലി യു. പി. എസ് ഇഞ്ചിയാനി മൂന്നാം സ്ഥാനവും നേടി. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ റവറന്റ് ഡോക്ടർ ഷാജി ജോൺ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് ബർസർ റവറൻസ് ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ അധ്യക്ഷനായിരുന്നു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ കോട്ടയം ജില്ല അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി ഡോ. തങ്കച്ചൻ മാത്യു സ്വാഗതം ആശംസിച്ചു.

കോട്ടയം ജില്ല അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് റെവ്. ഫാ. മാത്യു കരീത്ര സമ്മാന ദാനം നിർവഹിച്ചു.
ഡോക്ടർ സിനി തോമസ്സ്, റോയി സ്കറിയാ വി. സി അലക്സ്‌ ,റോഷൻ ഐസക് ജോൺ, സുധീഷ് കെ. എം എന്നിവർ ആശംസകൾ നേരുന്നു

. ഈ മാസം ഇരുപത്തിരണ്ടാം തീയതി തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന കിഡ്സ് അത്ലെറ്റിക് ചാമ്പ്യൻഷിപ്പിലേക്ക് 40 കായികതാരങ്ങൾ യോഗ്യത നേടി. വിവിധ ഗ്രൂപ്പ് വിജയികൾ

ലെവൽ -1 ഗേൾസ്

എം ഡി സെമിനാരി എൽപിഎസ്– 20 പോയിന്റ്

ലെവൽ -1 ബോയ്സ്
ഗവൺമെന്റ് എൽപിഎസ് എടക്കുന്നം -15 പോയിന്റ്
എം ഡി സെമിനാരി എൽപിഎസ്– 15 പോയിന്റ്

ലെവൽ -2 ബോയ്സ്

എം ഡി സെമിനാരി എൽപിഎസ്– 36 പോയിന്റ്
ലെവൽ 2 ഗേൾസ്

ഹോളി ഫാമിലി എൽപിഎസ് ഇഞ്ചിയാനി 24 പോയിന്റ്

ലെവൽ 3 ബോയ്സ്
ചിറക്കടവ് പഞ്ചായത്ത്‌ 58 പോയിന്റ്
ലെവൽ 3 ഗേൾസ് s. H. G. H. S. ഭരണങ്ങാനം -42 പോയിന്റ്‌

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version