Kerala
മൊബൈൽ ഫോണും സോഷ്യൽ മീഡിയയും അശ്രദ്ധമായി ഉപയോഗിക്കുന്നവരാണ് സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാക്കപ്പെടുന്നതെന്ന് കേരള പോലീസ് റീജണൽ ഫോറൻസിക് സയൻസ് ലബോറട്ടറി അസിസ്റ്റൻറ് ഡയറക്ടർ സനോജ് എം ജെ
അരുവിത്തുറ :മൊബൈൽ ഫോണും സോഷ്യൽ മീഡിയയും അശ്രദ്ധമായി ഉപയോഗിക്കുന്നവരാണ് സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാക്കപ്പെടുന്നതെന്ന് കേരള പോലീസ് റീജണൽ ഫോറൻസിക് സയൻസ് ലബോറട്ടറി അസിസ്റ്റൻറ് ഡയറക്ടർ സനോജ് എം ജെ പറഞ്ഞു.
സൈബർ സുരക്ഷ ഡിജിറ്റൽ നവീകരണത്തിലേക്കുള്ള വഴിയും ഭാവിയും എന്ന വിഷയത്തിൽ അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഐ ക്യു എ സിയുടെ ആഭിമുഖ്യത്തിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെയും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗജന്യമായി ലഭിക്കുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ സ്വയം നാം ചതിക്കുഴികളിലേക്ക് ചാടുകയാണ്. മൊബൈലിൽവ്യക്തിപരമായ ഡേറ്റകൾ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല എന്നും അദ്ദേഹം പറഞ്ഞു.കോളേജ് പ്രിൻസിപ്പൽ പ്രഫ്ര ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച സെമിനാറിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് ഐക്യു ഏ സി കോഡിനേറ്റർ സുമേഷ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.