Sports

അന്തർ സർവകലാശാല വോളിബോൾ ഫൈനൽ നാളെ ; കേരള – മദ്രാസ് യൂണിവേഴ്‌സിറ്റികൾ തമ്മിലാണ് ഏറ്റുമുട്ടുന്നത്

Posted on

 

പാല: പാലാ സെന്റ് തോമസ് കോളേജിൽ നടന്നുവരുന്ന അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം വോളിബോൾ ഫൈനൽ നാളെ  വൈകുന്നേരം ആറുമണിക്ക് നടക്കും. ഇന്നലെ നടന്ന ഒന്നാം സെമിഫൈനലിൽ കേരള യൂണിവേഴ്സിറ്റി 5 സെറ്റ് നീണ്ടുനിന്ന വാശിയേറിയ ആവേശ പോരാട്ടത്തിൽ എസ് ആർ എം യൂണിവേഴ്സിറ്റി ചെന്നൈയെ മറികടന്നാണ് ഫൈനലിൽ എത്തിയത്. സ്കോർ 25-18, ’20-25, 25-21, 24-26, 15-13.

മദ്രാസ് യൂണിവേഴ്സിറ്റിയും കുരുക്ഷേത്ര യൂണിവേഴ്സിറ്റിയും തമ്മിലുള്ള രണ്ടാം സെമി ഫൈനലിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് കീഴടക്കിയാണ് മദ്രാസ് ഫൈനൽ മത്സരത്തിന് യോഗ്യത നേടിയത്. സ്കോർ 19-25, 25-20, 26-24, 25-19.

നാളെ  3.30ന് നടക്കുന്ന ലൂസ്ഴ്സ് ഫൈനലിൽ എസ് ആർ എം യൂണിവേഴ്സിറ്റി ചെന്നൈ കുരുക്ഷേത്ര യൂണിവേഴ്സിറ്റിയെ നേടും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version