Kerala
റോയി ചാണ്ട പിള്ള കേരള കോൺഗ്രസ് സംസ്ഥാന ഉന്നത അധികാര സമിതിയിലേക്ക്
തിരുവല്ല: കേരള വിദ്യാർത്ഥി കോൺഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന റോയി ചാണ്ട പിള്ള കെ എസ് സി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി, കെ എസ് സി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ട്രഷറർ, ബാലജനസഖ്യത്തിന്റെ സ്റ്റേറ്റ് വൈസ് പ്രസിഡൻറ്,
കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, എന്നീ നിലകളിൽ പാർട്ടിയിൽ പ്രവർത്തിച്ചിട്ടുണ്ട് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി നിലവിൽ പ്രവർത്തിച്ചുവരികയാണ് കേരള കോൺഗ്രസ് സംസ്ഥാന ഉന്നത അധികാര സമിതിയിലേക്കുള്ള ഈ പുതിയ നിയോഗം ഇതിനും എത്രയോ മുമ്പ് തന്നെ ഈ നിയോഗത്തിലേക്ക് എത്തിച്ചേരേണ്ട ആൾ തന്നെയാണ് ഇദ്ദേഹം എന്ന് സംശയമില്ലാതെ പറയേണ്ടിയിരിക്കുന്നു.