Kerala

കേരളാ കോൺഗ്രസിലെ നേതൃ നിരകളിലേക്ക് അപു ജോൺ ജോസഫ് എത്തിച്ചേരുമ്പോൾ;ലാളിത്യത്തിനും സത്യസന്ധതയ്ക്കുംലഭിച്ച അംഗീകാരമാണത് ഈ സ്ഥാനലബ്ധി 

Posted on

അപു ആള് സിമ്പിളാ കേട്ടോ;എനിക്ക് ഈ പുള്ളിക്കാരനെ ഇതിനു മുൻപ് വല്യ പരിചയമൊന്നുമില്ലായിരുന്നു.പരിചയപ്പെട്ടപ്പോഴല്ലേ ആളെ മനസിലായത്.അടുത്ത തെരെഞ്ഞെടുപ്പിൽ പുള്ളിക്കാരൻ സ്ഥാനാർത്ഥിയായാലും എനിക്കൊരു പ്രശ്നവുമില്ല.കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചാരണം കത്തി നിൽക്കുമ്പോൾ പാലാ മീനച്ചിൽ പഞ്ചായത്തിലെ വിളക്കും മരുത് ഭാഗത്ത് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് പ്രസംഗിച്ചു പോയി കഴിഞ്ഞ് ഇതെഴുതുന്ന ലേഖകനോട് മീനച്ചിൽ പഞ്ചായത്തിലെ യു  ഡി എഫിന്റെ മുഖ്യ സംഘാടകൻ ബേബി ഈറ്റത്തോട്ട് ആണിങ്ങനെ സംസാരിച്ചത്.

അടുക്കുന്നവരോടൊപ്പം അവരുടെ സ്നേഹ ബഹുമാനങ്ങൾ പിടിച്ചുപറ്റാനുള്ള അനിതര സാധാരണ കഴിവാണ് പി ജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ വ്യത്യസ്തനാക്കുന്നത്.ഇക്കഴിഞ്ഞ ദിവസം പാലായിലെ ഒസ്സാനം ഭവൻ അന്തേവാസികളോടൊപ്പം ഉച്ചയൂണ് കഴിക്കാനെത്തിയപ്പോൾ കൂടെ പ്രാദേശിക നേതാക്കളോടൊപ്പം കോൺഗ്രസിലെ ടോണി തൈപ്പറമ്പിലും ഉണ്ടായിരുന്നു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രചാരണ കാലത്ത് ഇവിടെ വന്നപ്പോൾ അദ്ദേഹത്തിന് തോന്നിയതാണ് ഒസ്സാനം ഭവനിലെ അന്തേ  വാസികളോടൊപ്പം ഉച്ചയൂണ്‌  കഴിക്കണമെന്ന്.ടോണി തൈപ്പറമ്പനും അപു ജോൺ ജോസഫിനെ ഇഷ്ട്ടമാണ് .കാരണം മറ്റൊന്നുമല്ല മറ്റ് രാഷ്ട്രീയക്കാർക്കില്ലാത്ത എളിമ അദ്ദേഹത്തിനുണ്ടെന്നാണ് ടോണി തൈപ്പറമ്പിൽ പറയുന്നത് .

രോഗം മൂർച്ഛിച്ച് ഇളയ സഹോദരൻ മരിച്ചപ്പോൾ കോട്ടയം മീഡിയാ ഒരു വാർത്ത ചെയ്തു .ആ സഹോദരന്റെ കുടുംബ വിഹിതം വിറ്റ്.ആ തുക ബാങ്കിലിട്ട്.തൊടുപുഴയിലെ കിടപ്പ് രോഗികൾക്ക് പ്രതിമാസം ആയിരം രൂപാ അവരുടെ ഭവനങ്ങളിൽ എത്തിക്കുന്ന പരിപാടിയുടെ വാർത്ത വായിച്ച കൊല്ലത്തുള്ള കുറെ കോൺഗ്രസുകാർ കോട്ടയം മീഡിയായെ വിളിച്ച്‌  കാര്യങ്ങൾ അന്വേഷിച്ചിരുന്നു.ഇങ്ങനെയൊക്കെ പി ജെ ജോസഫ് ചെയ്യുന്നുണ്ടെന്ന് ഇപ്പോഴാ മനസിലായതെന്നു അവർ പറഞ്ഞപ്പോൾ കോട്ടയം മീഡിയാ പറഞ്ഞു.ഇതിന്റെയൊക്കെ പിന്നിൽ പ്രവർത്തിക്കുന്നത് അപു ജോൺ ജോസഫ് എന്ന മൂത്ത മകനാണെന്നറിഞ്ഞപ്പോൾ അവർ ഒന്നടങ്കം പറഞ്ഞത് ,വേറെ ആരെങ്കിലുമായിരുന്നെങ്കിൽ രോഗമുള്ള അനുജന്റെ വിഹിതം കൂടെ മൂത്തവൻ കൈക്കലാക്കിയേനെ എന്നായിരുന്നു .

എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തനാണ് അപു ജോൺ ജോസഫ്,നിന്റെ ഇടതു കരം  ചെയ്യുന്നത് വലതുകരം അറിയാതിരിക്കട്ടെ എന്ന ബൈബിൾ വാക്ക് പോലെ അദ്ദേഹം ചെയ്യുന്ന നന്മ പ്രവർത്തികൾ മൂടി വയ്ക്കാനാണ് അദ്ദേഹത്തിനിഷ്ടം .പലർക്കും പഠിക്കാനുള്ള ഫീസ് അദ്ദേഹം നൽകുന്നുണ്ട് അതൊക്കെ ചോദിച്ചാൽ മറുപടി ഒരു ചിരിയിലൊതുക്കും.പൊതു പ്രവർത്തനം ധന സമ്പാദനത്തിനുള്ള മാർഗമായി കാണുന്ന ആധുനിക രാഷ്ട്രീയ ക്രമത്തിൽ അപു ജോൺ ജോസഫ് എന്ന ഈ മനുഷ്യൻ വേറിട്ട പന്ഥാവ് വെട്ടി തുറക്കുകയാണ് .അതിന്റെ മുന്നോടിയാകാം കേരളാ കോൺഗ്രസിൽ അദ്ദേഹത്തിന് ലഭിച്ച ചീഫ് കോർഡിനേറ്റർ എന്ന പുതിയ പദവി .

അദ്ദേഹം കേരളാ കോൺഗ്രസിന്റെ  ഐ ടി സെല്ലിന്റെ ചുമതലക്കാരനായിരുന്നപ്പോൾ തൊടുപുഴയിൽ നടത്തിയ സമൂഹ മാധ്യമങ്ങളെ എങ്ങനെ പാർട്ടിക്ക് ഉപയുക്തമാക്കാം എന്ന വിഷയത്തിൽ ഒരു ദിവസം നീണ്ടു നിന്ന ക്യാമ്പ് അംഗങ്ങൾക്കു ചിട്ടയായ ദിശാബോധം നൽകുന്നതായിരുന്നു .അന്നെ  പലർക്കുമറിയാമായിരുന്നു ഇദ്ദേഹം നല്ലൊരു സംഘടകനായിരുന്നെന്ന് .കേരള കോൺഗ്രസിന്റെ ചീഫ് കോർഡിനേറ്ററായി അപു ജോൺ ജോസഫിനെ നിയമിച്ചപ്പോൾ കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ മക്കൾ രാഷ്ട്രീയത്തിലേക്കൊരു എത്തി നോട്ടമാണ്  നടന്നിരിക്കുന്നത് .ആർ ബാലകൃഷ്ണ പിള്ളയുടെ മകൻ ഗണേശ് കുമാറും;ടി എം ജേക്കബ്ബിന്റെ മകൻ അനൂപ് ജേക്കബ്ബും;കെ എം മാണിയുടെ മകൻ ജോസ് കെ മാണിയും സമകാലീക രാഷ്ട്രീയത്തിൽ സജീവമാണ് .പക്ഷെ ഇവരിൽ നിന്നെല്ലാം വ്യത്യസ്തനാണ്  അപു ജോൺ ജോസഫ്.എളിമയുടെയും ;സഹോദര സ്നേഹത്തിന്റെയും ;കാരുണ്യത്തിന്റെയും പന്ഥാവിൽ  അദ്ദേഹം ഏറെ മുന്നോട്ട് പോയി കഴിഞ്ഞു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version