Kerala

എം ടി എന്ന സാഹിത്യ ഗോപുരത്തെ കാച്ചിക്കുറുക്കി പാൽ പായസമാക്കി ലിജോ എന്നഅധ്യാപകൻ അവതരിപ്പിച്ചപ്പോൾ;പായസം ആവോളം ആസ്വദിച്ച് പോണാട് ജനതയും

Posted on

പാലാ :പോണാട് :എം.ടിയെ അനുസ്മരിക്കാനായി  ഒരു നാട് മുഴുവൻ ഒത്തു ചേർന്നപ്പോൾ അതൊരു സാഹിത്യ ചർച്ചയായി മാറി .  സാഹിത്യലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച എം ടി യെ അനുസ്മരിക്കുവാൻ ഒരു നാട് മുഴുവനും ഒത്തുകൂടി. നോവലിസ്റ്റ് , തിരക്കഥാകൃത്ത് ,ചരിത്ര രംഗത്തെ അധികായൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നിങ്ങനെ എല്ലാ നിലയിലും പ്രശസ്തനായ എം. ടി. യെ സ്മരിക്കുവാൻ വേദി ജനുവരി 7 ന് വൈകിട്ട് 5 മണിക്ക് വേദി ഒരുക്കിയത് പോണാട് പബ്ലിക് *ലൈബ്രറി.

എം. ടി. യുടെ വ്യക്തിവൈഭവത്തേയും സാഹിത്യ രംഗത്തെ അത്യുന്നതിയിലൂന്നിയ വ്യക്തിപ്രഭാവത്തെയും സൂചിപ്പിച്ചുകൊണ്ട് അനുസ്മരണ കുറിപ്പ് ബേബി റിതിക സന്ദീപ് വായിച്ചു കൊണ്ട് പ്രോഗ്രാം ആരംഭിച്ചു. അധ്യാപകൻ ലിജോ അനിത്തോട്ടം മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. അതുല്യ പ്രതിഭയ്ക്ക് തക്കതായ അംഗീകാരങ്ങളും ലഭിച്ചതായി അദ്ദേഹം പറഞ്ഞു .പത്മഭൂഷൻ, ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭാ പുരസ്കാരം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.ജനനം മുതൽ മരണംവരെ അനുസ്മരിച്ചാണ് അദ്ദേഹം മുഖ്യപ്രഭാഷണം നടത്തിയത്.

എം.ടി എന്ന വ്യക്തിയെപ്പറ്റി മുൻ ആകാശവാണി സ്റ്റേഷൻ ഡയറക്ടറും, ഗ്രന്ഥശാല പഞ്ചായത്ത് തല കൺവീനറുമായ എബ്രഹാം ജോസഫ് സംസാരിച്ചു.
കേരള സംസ്ഥാന ഖാദി ബോർഡ് മെമ്പർ കെ. എസ്. രമേശ് ബാബു, കരൂർ പഞ്ചായത്ത് ഗ്രാമസേവകൻ സുദീപ്, മുൻ ഐ. സി. ഡി. എസ് സൂപ്പർവൈസർ ഗീത ടീച്ചർ, ബാലവേദി പ്രവർത്തകരായ ദൃഷദീപു, റെയ ജോസഫ് തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി. ലൈബ്രറി പ്രസിഡൻറ് കെ. സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കരൂർ പഞ്ചായത്ത് സെക്രട്ടറി, അസി.സെക്രട്ടറി തുടങ്ങി പ്രമുഖ വ്യക്തികളും നാട്ടുകാരും പങ്കെടുത്തു. സെക്രട്ടറി ഇജി മോഹൻദാസ് സ്വാഗതവും കമ്മിറ്റിയംഗം ആഷ്‌മി ബിച്ചു കൃതജ്ഞതയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version