Kerala
ജലം ജീവിതം’ കൊട്ടാരമറ്റത്ത് വന്ദേമാതരം സ്കൂൾ എൻ എസ് എസ് യൂണിറ്റ് റോഡ് ഷോയും മൈമും നടത്തി
പാലാ :വെളിയന്നൂർ വന്ദേമാതരം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ , എൻ എസ് എസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഭാരതീയം സപ്തദിന സഹവാസക്യാമ്പിന്റെ ഭാഗമായി ജലം ജീവിതം എന്ന പ്രോഗ്രാം പാലാ കൊട്ടാരമറ്റം ബസ്സ് സ്‌റ്റാൻഡിൽ പാലാ മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് ഉദ്ഘാടനം ചെയ്തു .
പാലാ നഗരസഭ മാലാന്യ മുക്തമാക്കുന്നതിനും ശുദ്ധജലം ഉറപ്പാക്കുന്നതിനും മുന്തിയ പരിഗണന നല്കുമെന്നും അദേഹം പറഞ്ഞു. വെള്ളാപ്പാട് നിന്നും എൻ എസ് എസ് യൂണിറ്റഗംങ്ങൾ ജാഥയായിട്ടാണ് കൊട്ടാരമറ്റം ബസ്സ്റ്റാൻഡിൽ എത്തിയത്. തുടർന്ന് ജലം ജീവിതം ബോധ വൽക്കരണ മൈമും നടത്തി. സോജി മാത്യു, പ്രോഗ്രാം ഓഫീസർ ജിൽറ്റോ ടോം സിറിൾ , പ്രിയ സുരേഷ് ശ്രീശൈലം എടേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.