Kottayam

സൗജന്യമായി കോഴിയെ നൽകുമെന്ന് പാലാ നഗരസഭ ;കാര്യത്തോട് അടുത്തപ്പോൾ കോഴിയൊന്നിന് 10 രൂപാ വേണമെന്ന് :നഗരസഭാ

Posted on

പാലാ :പാലാ നഗരസഭ അധികാരികൾ  വാർഡ് സഭയിൽ വലിയൊരു വാഗ്ദാനം വച്ചു  ;അഞ്ച് കോഴിയെ സൗജന്യമായി നൽകും .പക്ഷെ കാര്യത്തോട് അടുത്തപ്പോൾ കോഴിയൊന്നിന് 10 രൂപ വേണമെന്നായി നഗരസഭാ.ഇക്കാര്യം പ്രതിപക്ഷത്തെ വി സി പ്രിൻസ് ഇന്നലെ ഉന്നയിച്ചിരുന്നു.നഗരസഭയ്ക്ക് എന്ത് വേണമെങ്കിലും പറയാം പക്ഷെ ജനങ്ങളോട് ഉത്തരം പറയേണ്ടത് കൗണ്സിലര്മാരാണ് .പ്രതിപക്ഷത്തെ ബിനു പുളിക്കക്കണ്ടവും വി സി പ്രിൻസിനെ പിന്തുണച്ചു ഇത് വളരെ മോശമായ നടപടിയാണെന്ന് വിളിച്ചു പറഞ്ഞു.എന്നാൽ ഭരണ പക്ഷത്ത് ചെയർമാൻ ഷാജു തുരുത്തൻ മാത്രമായി ഇതിനെ ന്യായീകരിക്കാൻ.കൈകാര്യചിലവ് കൂടുതലാണെന്നായിരുന്നു ചെയർമാന്റെ മറുപടി.എന്നാൽ ഇതിനെ ന്യായീകരിക്കാൻ ഭരണ പക്ഷത്ത് ആരും മിനക്കെട്ടില്ല.

ഭരണ പക്ഷത്തെ സിജി പ്രസാദ്;ബിന്ദു മനു;സതി ശശികുമാർ എന്നിവർ ഭരണ പക്ഷത്ത് നിന്നും  അകലം പാലിച്ചാണ് ഇരിക്കുന്നത്.ചർച്ചകളിലൊന്നും പങ്കെടുക്കാറില്ലെങ്കിലും എല്ലാം ശ്രദ്ധിച്ചാണ് ഇരുപ്പ്.ആരോടും വലിയ ഇഷ്ട്ടവുമില്ല.ആരോടും പിണക്കവുമില്ല.ഹോ ..ഇതൊക്കെ ഞങ്ങൾ കുറെ കണ്ടതാ എന്ന ഭാവമാണ് അവർക്കുള്ളത് .

നഗരസഭയുടെ അധീനതയിലുള്ള മാർക്കറ്റ് ഭാഗത്തെ ഷോപ്പിംഗ് കൊമ്പ്ലെക്സിലെ മൂന്നു ഷട്ടറുകൾ ഒഴിവാക്കാനുള്ള ഉടമയുടെ നിർദ്ദേശം ചർച്ചയിൽ വന്നപ്പോൾ കൊടുത്തപ്പോൾ ഉള്ള സാധനങ്ങളുണ്ടോ എന്ന് പരിശോധിച്ചായിരിക്കും തിരിച്ചെടുക്കുക എന്ന് ചെയർമാൻ അറിയിച്ചു. മുൻ ഭരണക്കാർ കുറെ തെറ്റുകൾ വരുത്തിയെന്നും ഒരു കുത്ത് കുത്തി .തിരിച്ചു നൽകുന്ന ഒരു സ്ഥാപനത്തിൽ ഷട്ടറുകൾ കാണുന്നില്ല എന്നും ചെയർമാൻ പറഞ്ഞു.അപ്പോൾ ഉടനെ ജോസ് ചീങ്കുഴി ചോദിച്ചു.അത് പടവൻ കൊണ്ടുപോയെന്നാണോ പറഞ്ഞു വരുന്നത്.

ഇന്നലെ നഗരസഭയിൽ കണ്ട വിചിത്രമായ നടപടി കോട്ടയം മീഡിയാ ലേഖകൻ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുമ്പോൾ മുൻസിപ്പൽ സെക്രട്ടറിയുടെ അസഹിഷ്ണുത എല്ലാ അംഗങ്ങൾക്കും മനസിലാവും വിധം അദ്ദേഹം പ്രകടിപ്പിച്ചു.മുഖത്ത് തികഞ്ഞ വെറുപ്പ്  പ്രകടിപ്പിച്ചു കൊണ്ട് മറുപടി പറയാതെ അദ്ദേഹം ഇരിക്കുകയായിരുന്നു.ക്യാമറയുമായി ചെല്ലുമ്പോഴൊക്കെ നിന്ന് പ്രസംഗിച്ച സെക്രട്ടറി ജൂഹി മരിയ ടോം ഇരിക്കുവാൻ ശ്രമിച്ചു കൊണ്ടിരുന്നു.പകരം ഉദ്യോഗസ്ഥനെ മറുപടി പറയുവാൻ ഏൽപ്പിച്ചു .എല്ലാ അംഗങ്ങളും ഇതൊക്കെ കാണുന്നുണ്ടായിരുന്നു .എന്നാൽ കാക്കി വേഷം ധരിച്ച സെക്രട്ടറി “ക്യാമറാ മാനിയ” തുടർന്ന് കൊണ്ടിരുന്നു .

പാലായിലെ കക്കൂസ് മാലിന്യങ്ങൾ തന്റെ വാർഡായ എട്ടിലും ;ലിജി ബിജുവിന്റെ വാർഡായ ഒൻപതിലും കൊണ്ടിടുന്നതിനെതിരെ സിജി ടോണി അവതാരകയായും.ലിജി ബിജു അനുവാതകയായും ഉള്ള പ്രമേയം അവതരിപ്പിച്ചു .ഇതിനു സെക്രട്ടറിയെ മറുപടി പറയാനായി ചെയർമാൻ ചുമതലപ്പെടുത്തിയെങ്കിലും കോട്ടയം മീഡിയാ ദൃശ്യങ്ങൾ പകർത്തുന്നതിൽ പ്രതിഷേധിച്ച് പകരം ഉദ്യോഗസ്ഥനെ മറുപടിക്കേൽപ്പിച്ചു .എന്നാൽ ഭരണ പക്ഷത്തെ ജോസ് ചീരാങ്കുഴി സിജി ടോണിയെ എതിർത്ത് സംസാരിച്ചു .പാലായിലെ കക്കൂസ് മാലിന്യമെല്ലാം സിജി ടോണിയുടെ വാർഡിൽ കൊണ്ടിടുന്നു എന്ന പരാമർശം ശരിയല്ല എന്നാണ് ജോസ് വാദിച്ചത് .കക്കൂസ് മാലിന്യം നിറഞ്ഞു അത് എടുത്ത് മാറ്റാനായി ഏതേങ്കുലും വീട്ടുകാർ മുനിസിപ്പാലിറ്റിയെ അറിയിച്ചിട്ടുണ്ടോ എന്നായി ജോസ് ചീരാങ്കുഴി.കാര്യങ്ങളെ ഇങ്ങനെ നിസ്സാരവൽക്കരിക്കരുത് എന്നാണ് മായാ രാഹുലിന് പറയാനുണ്ടായിരുന്നത് .ചർച്ചയിൽ സാവിയോ കാവുകാട്ട് ;ലീനാ സണ്ണി ;ആനി ബിജോയി ;ലിസിക്കുട്ടി മാത്യു;മായാരാഹുൽ ;നീന ജോർജുകുട്ടി;ബിജി ജോജോ എന്നിവർ പങ്കെടുത്തു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version