Kerala
പാലാ രൂപതാ പ്ലാറ്റിനം ജൂബിലി ബൈബിൾ കണ്‍വന്‍ഷന്‍ ഇന്നു സമാപിക്കും
പാലാ :ഡിസംബർ 19 മുതല്‍ തുടങ്ങിയ 5 ദിവസത്തെ 42-ാ മത് പാലാ രൂപത പ്ലാറ്റിനം ജൂബിലി ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്നു സമാപിക്കും. വൈകീട്ട് 3.30 ന് ജപമാല, വൈകുന്നേരം നാലിന് ഫാ. ഡൊമിനിക് വാളന്മനാല്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. ദിവ്യകാരുണ്യ ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഇന്ന് ഉണ്ടായിരിക്കും.
സുവിശേഷവൽക്കരണ വർഷാരംഭത്തിന് ഔപചാരികമായി തിരി തെളിയും. അതോടൊപ്പം കണ്‍വെന്‍ഷന്റെ വിജയത്തിനു വേണ്ടി മികച്ച ധനശേഖരണം നടത്തിയ വ്യക്തികളെയും ഇടവകകളെയും കണ്‍വെന്‍ഷന്‍ വേദിയില്‍ ആദരിക്കും.