India

രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ച ലോക പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍ വിടവാങ്ങി

Posted on

ലോക പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു.73 വയസായിരുന്നു.അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.ഹൃദയസംബന്ധമായ ആരോ​ഗ്യ പ്രശ്നത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക്കിന് സമ​ഗ്ര സംഭാവനകൾ നൽകിയ പ്രതിഭയാണ് ഉസ്താദ് സാക്കിർ ഹുസൈൻ. വളരെ ചെറിയ പ്രായത്തിൽ സം​ഗീത രം​ഗത്തേക്ക് കടന്ന് വന്നയാളാണിദ്ദേഹം.

1951-ൽ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. വളരെ ചെറിയ പ്രായത്തിൽ തന്നെ തന്റെ മികവ് കാട്ടിയ അദ്ദേഹം 12 വയസ്സുള്ളപ്പോൾ കച്ചേരികളിൽ അവതരിപ്പിക്കാൻ തുടങ്ങി.

ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. 1999-ൽ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണൽ എൻഡോവ്‌മെൻ്റ് ഫോർ ആർട്‌സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി.ഇത് യുഎസ്എയിലെ പരമ്പരാഗത കലാകാരന്മാർക്കും സംഗീതജ്ഞർക്കും നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ്. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version