Kerala
കോരിച്ചൊരിയുന്ന മഴയത്തും കത്തി പടരുന്ന ആവേശമായി എത്തിയ എ ഐ ടി യു സി സംസ്ഥാന വാഹന ജാഥയ്ക്ക് പാലായിലെ തൊഴിലാളികൾ ത്രസിക്കുന്ന സ്വീകരണം നൽകി
പാലാ :കോരിച്ചൊരിയുന്ന മഴയത്തും കത്തി പടരുന്ന ആവേശമായി എത്തിയ എ ഐ ടി യു സി സംസ്ഥാന വാഹന ജാഥയ്ക്ക് പാലായിലെ തൊഴിലാളികൾ ത്രസിക്കുന്ന സ്വീകരണം നൽകി.രാവിലെ മുതൽ തുള്ളി തോരാതെ പെയ്ത മഴയ്ക്കും തൊഴിലാളികളുടെ ആവേശം തണുപ്പിക്കാനായില്ല.വളരെ നേരത്തെ തന്നെ തൊഴിലാളികൾ ളാലം പാലം ജങ്ഷനിൽ എത്തിയിരുന്നു.
സംസ്ഥാന സർക്കാർ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുക,കേന്ദ്രസർക്കാർ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എഐടിയുസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 2025 ജനുവരി 17ന് ഒരു ലക്ഷം തൊഴിലാളികൾ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുന്നു.സെക്രട്ടറിയേറ്റ് മാർച്ചിൻ്റെ പ്രചരണാർത്ഥം AITUCസംസ്ഥാന ജനറൽ സെക്രട്ടറി സ. K P രാജേന്ദ്രൻ നയിക്കുന്ന വാഹന ജാഥയായി ഇന്നുച്ചയ്ക്ക് പാലയിലെത്തി ചേർന്നത്.
കള്ള് ചെത്ത് വ്യവസായത്തെ രക്ഷിക്കാൻ സർക്കാർ 400 മീറ്റർ ദൂര പരിധി എടുത്തു മാറ്റണമെന്നും ;നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമ നിധി കാര്യക്ഷമമാക്കണമെന്നും ജാഥാ ക്യാപ്റ്റർ കെ പി രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.
ബാബു കെ ജോർജ്,അഡ്വക്കറ്റ് പിആർ തങ്കച്ചൻ,അഡ്വക്കേറ്റ് പയസ് രാമപുരം .ജാഥഅംഗങ്ങളായ C Pമുരളി,അഡ്വക്കറ്റ് R സജിലാൽ , അഡ്വ. V B ബിനു, AITUCജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി കെ സന്തോഷ് കുമാർ, OPAസലാം അഡ്വക്കേറ്റ് തോമസ് VT,പി കെ ഷാജകുമാർ,എം ജി ശേഖരൻ,ഇ കെ മുജീബ്, പി എസ് ബാബു, എം ടി സജി,ബിജു T B,സിബി ജോസഫ്,പി കെ രവികുമാർ ടോമി മാത്യു അജേഷ് കെ ബി എന്നിവർ പ്രസംഗിച്ചു.