Kottayam

എല്ലാവരുടേയും പരാതികളിൽ തീരുമാനമുണ്ടാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം: മന്ത്രി വി.എൻ. വാസവൻ.

Posted on

 

കോട്ടയം: എല്ലാവരുടേയും പരാതികളിൽ അനുകൂലമായ തീരുമാനമുണ്ടാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ. താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികളും അപേക്ഷകളും തീർപ്പാക്കാനായി മന്ത്രിമാർ പങ്കെടുത്ത് നടത്തുന്ന ‘കരുതലും കൈത്താങ്ങും’ മീനച്ചിൽ താലൂക്ക് പരാതിപരിഹാര അദാലത്ത് പാലാ ടൗൺ
ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അദാലത്തുകളിൽ പരാതികൾ കുറഞ്ഞുവരുന്നത് പരാതികളിൽ പരിഹാരം കണ്ടെത്താൻ കഴിയുന്നതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.


ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. കോട്ടയം, വൈക്കം താലൂക്ക് അദാലത്തുകളിൽ നിരവധി പേരുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ കഴിഞ്ഞുവെന്നും
മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു
ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, പാലാ നഗരസഭ ചെയർമാൻ ഷാജു വി. തുരുത്തൻ,

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിർമല ജിമ്മി, രാജേഷ് വാളിപ്ലാക്കൽ
നഗരസഭാംഗം ബിജി ജോജോ കുടക്കച്ചിറ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, ആർ.ഡി.ഒ. കെ.പി. ദീപ , തഹസീൽദാർ ലിറ്റിമോൾ തോമസ്
എന്നിവർ പ്രസംഗിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version