Kerala

അകലക്കുന്നത്ത് സ്ത്രീകളെ തൊട്ടാൽ ഇനി വിവരമറിയും.ഡിഷ്യും..ഡിഷ്യും ഇടി പാഴ്‌സല് കിട്ടും

Posted on

 

കോട്ടയം :അകലക്കുന്നം: അകലക്കുന്നം ഗ്രാമപഞ്ചായത്തിൽ വനിത ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പോലീസ് വകുപ്പിന്റെ പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ “ലൈഫ് സേവിങ് ടിപ്സ് ” എന്ന് പദ്ധതിയിലൂടെ അകലകുന്നത്ത് സ്ത്രീ സുരക്ഷാ പദ്ധതിക്ക് തുടക്കമായി.

ഇതിലൂടെ പഞ്ചായത്തിലെ സ്ത്രീകളെ തൊട്ടാൽ ഇനി വിവരമറിയും. ഈ പഞ്ചായത്തിലെ മുഴുവൻ വനിതകൾക്കും സ്വയം സുരക്ഷാ പരിശീലനം നൽകുന്നു ഓരോ വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 പേർക്കാണ് നാലുദിവസം നീണ്ടുനിൽക്കുന്ന പരിശീലനം നൽകുന്നത്, തുടർന്ന് ഇവർ അവരവരുടെ വാർഡുകളിൽ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അതാത് വാർഡിലെ മുഴുവൻ വനിതകൾക്ക് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം നൽകുന്നു. ഇതു കൂടാതെ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെ പെൺകുട്ടികൾക്കും പരിശീലനം നൽകുന്നുണ്ട്.

പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡഇlന്റ് മാത്തുക്കുട്ടി ഞായർകുളം നിർവഹിച്ചു, സ്ഥിരം സമിതി അധ്യക്ഷൻ ജാൻസി ബാബു ആധ്യക്ഷത വഹിച്ചു, ക്ഷേമകാര്യ ചെയർമാൻ ജേക്കബ് തോമസ് താന്നിക്കൽ, പാമ്പാടി ശിശു വികസന ഓഫീസർ ജയകുമാരി ജെ, ജനപ്രതിനിധികളായ ശ്രീലത ജയൻ, ബെന്നി വടക്കേടം, മാത്തുക്കുട്ടി ആന്റണി, സീമ പ്രകാശ്, സിജി സണ്ണി, ഷാന്റി ബാബു, ടെസി രാജു, രഘു കെ കെ, ജീന ജോയ്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ, പ്രസീജ എസ് പി , നീതു ദാസ്, ശിശിര, രമ്യ, പഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസ്, അസിസ്റ്റന്റ് സെക്രട്ടറി മനോജ്, സിഡിഎസ് ചെയർപേഴ്സൺ ബിന്ദു സജി സ്വാഗതവും, ഐസിഡിഎസ് സൂപ്പർവൈസർ ആര്യ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version