Kerala
ഓടാനായി സ്റ്റാൻഡില്ല., സ്റ്റാൻഡ് അധികാരികൾ അനുവദിച്ച് തന്നതിന് അമ്മയോടുള്ള നന്ദിയാണ് ഈ ശിങ്കാരിമേളമെന്ന് ഓട്ടോ ബ്രദേഴ്സ്
പാലാ: പാലായുടെ ദേശീയോൽസവമായ അമലോത്ഭവ മാതാവിൻ്റെ ജൂബിലി തിരുന്നാളിനോട് അനുബന്ധിച്ച് പഴയ സ്റ്റാൻഡ് ഭാഗത്ത് ശിങ്കാരിമേളം കൊട്ടിക്കയറുമ്പോൾ ഇത് പരിശുദ്ധ അമ്മയോടുള്ള നന്ദി പ്രകടനം കൂടിയാവുകയാണ്.
പാർശ്വവൽക്കരിപെട്ട കുറെ ഓട്ടോക്കാർക്ക് കിടന്നോടാൻ സ്റ്റാൻഡില്ലാത വലഞ്ഞപ്പോൾ അധികാരികളോട് യൂണിയൻ നേതാക്കളായ ജോസുകുട്ടി പൂവേലിയും ,ഷിബു കാരമുള്ളിലും അഭ്യർത്ഥിച്ചിരുന്നു.പക്ഷെ താമസമുണ്ടായി. ഏറെ കടമ്പകൾക്ക് ശേഷം അധികാരികളുടെ സമ്മതത്തോടെ ബ്ളൂ മൂൺ സ്റ്റാൻഡ് സാധിതമായി. അതിൻ്റെ നന്ദി പ്രകടനമാണ് ജൂബിലി പെരുന്നാളിന് ഓട്ടോ ബ്രദേഴ്സ് അണിയിച്ചൊരുക്കുന്ന ശിങ്കാരിമേളമെന്ന് മീഡിയാ അക്കാഡമിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ യൂണിയൻ നേതാക്കളായ ജോസുകുട്ടി പൂവേലിയും ,ഷിബു കാരമുള്ളിലും, ഓട്ടോ ബ്രദേഴ്സായ സോണി പ്ളാക്കുഴിയിൽ ,സാജൻ പുത്തൻ പറയിൽ, ടിനു തകിടിയേൽ ,ബിനു ഇടക്കാവിൽ ,രാജീവ് കണ്ടത്തിൽ എന്നിവർ പറഞ്ഞു.
ഓട്ടോക്കാരുടെ ജീവത്തായ പ്രശ്നങ്ങൾ ഉയർത്തി പിടിച്ചു കൊണ്ടാണ് കെ.ടി.യു.സി (എം) കടന്നു വന്നിട്ടുള്ളത്.ആർ.ടി.ഒയും ,പോലീസും നിരന്തരം ഉപദ്ര വിക്കുമ്പോൾ കടുത്ത ദൈവ വിശ്വാസവും ,പരിശുദ്ധ അമ്മയോടുള്ള ഭക്തിയുമാണ് തങ്ങളെ മുന്നോട്ട് നയിക്കുന്നതെന്ന് ഓട്ടോ ബ്രദേഴ്‌സും പറഞ്ഞു. കുടുംബം പോറ്റാനുള്ള വ്യഗ്രതയിലും അമ്മയോടുള്ള ഭക്തി കൈവിടാത്ത ഇവർ ഒരുക്കിയ ശിങ്കാരിമേളം ഇന്ന് ആയിരങ്ങളെ ആനന്ദിപ്പിച്ചു കൊണ്ട് മുന്നേറുകയാണ്.
പൂഞ്ഞാർ കുന്നോന്നിയിൽ നിന്നും ഇടുക്കിയിലേക്ക് കുടിയേറി പാർത്തവരാണ് ഈ ശിങ്കാരിമേളക്കാർ ,ഇവരിൽ ശബരിമലയ്ക്ക് പോകാൻ മാലയിട്ടവർ വരെയുണ്ട്. ഈ 19 ന് ഒരു കലാകരൻ മലയ്ക്ക് പോവും. മീനച്ചിൽ പള്ളിയിൽ ഞങ്ങൾക്ക് പരിപാടിയുണ്ടായിരുന്നു. തുടർന്ന് ഇവിടെയും ലഭിച്ചത് അമ്മയുടെ അനുഗ്രഹമാണെന്ന് വർഗീസ് ആശാൻ മീഡിയാ അക്കാഡമിയിലെ വാർത്താ സമ്മേളനത്തിലറിയിച്ചു.