Kerala

അമലോത്ഭവ ജൂബിലി തിരുന്നാൾ പ്രമാണിച്ച് പാലാ പട്ടണത്തിൽ ഇന്ന് മുതൽ ഉള്ള ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ

Posted on

കോട്ടയം ഭാഗത്തുനിന്നും തൊടുപുഴ, രാമപുരം, ഈരാറ്റുപേട്ട ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പുലിയന്നൂർ ജംഗ്ഷനിൽ നിന്നും ബൈപ്പാസ് റോഡ് വഴി സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ എത്തി തിരിഞ്ഞു പോകേണ്ടതാണ്.കോട്ടയം ഭാഗത്തുനിന്നും പൊൻകുന്നം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കടപ്പാട്ടൂർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പന്ത്രണ്ടാം മൈൽ വഴി പോകേണ്ടതാണ്.

വൈക്കം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ആർ വി ജംഗ്ഷനിൽ നിന്നും ബൈപ്പാസ് റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്.രാമപുരം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ എത്തി കോട്ടയം, പൊൻകുന്നം ഭാഗത്തേക്കുള്ളവ ബൈപ്പാസ് വഴി മരിയൻ ജംഗ്ഷനിൽ എത്തി തിരിഞ്ഞു പോകേണ്ടതാണ്.തൊടുപുഴ ഭാഗത്ത് നിന്നും വരുന്ന കോട്ടയം, പൊൻകുന്നം ഭാഗത്തേക്കുള്ള വാഹനങ്ങൾ കിഴതടിയൂർ ജംഗ്ഷൻ വഴി സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ എത്തി ബൈപ്പാസ് റോഡ് വഴി പോകേണ്ടതാണ്.

പൊൻകുന്നം റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ പന്ത്രണ്ടാം മൈൽ എത്തി കടപ്പാട്ടൂർ ബൈപാസ് വഴി തിരിഞ്ഞു പോകേണ്ടതാണ്.തൊടുപുഴ ഭാഗത്ത് നിന്നും ഈരാറ്റുപേട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പ്രവിത്താനം ജംക്ഷനിൽ നിന്നും ചൂണ്ടച്ചേരി വഴി ഭരണങ്ങാനത്ത് എത്തി പോകേണ്ടതാണ്.
ഈരാറ്റുപേട്ട ഭാഗത്ത് നിന്നും തൊടുപുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഭരണങ്ങാനത്ത് നിന്നുംചൂണ്ടച്ചേരി വഴി പ്രവിത്താനത്ത് എത്തി പോകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version