Kerala
ഫ്ലാഷ് മിന്നി;ഫോട്ടോഗ്രാഫർമാരുടെ ഹൃദയവും:എ കെ പി എ സംസ്ഥാന സമ്മേളന വിളംബര വാഹന ജാഥയ്ക്ക് പാലായിൽ ഉജ്ജ്വല സ്വീകരണം
പാലാ :പൊതു പ്രവർത്തകരുടെയടക്കം മുഖങ്ങൾ ക്യാമറയിലാക്കുന്ന പാലായിലെ ഫോട്ടോ ഗ്രാഫര്മാരുടെ ഹൃദയം മിന്നി തെളിഞ്ഞു.തങ്ങളുടെ ജീവ വായുവായ സംഘടനയുടെ സംസ്ഥാന സമ്മേളനം കോട്ടയത്ത് നടക്കുന്നതിന്റെ വിളംബര വാഹന ജാഥയെ സ്വീകരിക്കുവാൻ പാലായിലെ നൂറു കണക്കിന് ഫോട്ടോ ഗ്രാഫര്മാരാണ് ളാലം പാലം ജങ്ഷനിൽ എത്തിച്ചേർന്നത് .
ഉച്ച വെയിലിനെ തോൽപ്പിക്കുന്ന സംഘടനാ ചൂടുമായി കാത്തിരുന്നവരിലേക്കു ആവേശം വാരി വിതറി ബൈക്ക് റാലിയും ;പ്രചാരണ വാഹനങ്ങളും എത്തിച്ചേർന്നു.ജാഥാ ക്യാപ്റ്റൻ ബൈജു കമാലിനെ ഷാൾ അണിയിച്ചാണ് പാലായിലെ ഫോട്ടോയ് ഗ്രാഫര്മാര് സ്വീകരിച്ചത് .ജില്ലാ പ്രസിഡണ്ട് ഷാജി ;ജില്ലാ സെക്രട്ടറി സൂരജ് ഫിലിപ് ;ട്രഷറർ ബിനീഷ് ബീനാ എന്നിവരെയും ഷാൾ അണിയിച്ച് പ്രവർത്തകർ സ്വീകരിച്ചു.
ബൈജു കൊല്ലമ്പറമ്പിൽ (ആരോഗ്യ സ്റ്റാൻണ്ടിംഗ് കമ്മിറ്റി ചെയർമാൻ), ഷാജു തുരുത്തൻ (ചെയർമാൻ) മേഖല പ്രസിഡണ്ട് രാജീവ് പാലാ ;സെക്രട്ടറി ദീപക് പുന്നശ്ശേരിൽ;രമേശ് മുരുകൻ ;ജോയി വള്ളിച്ചിറ ;സാജൻ എം എസ് ;സുചിത് നാദം ;ജോസ് പാരഡൈസ് ;സതീശൻ സീസ എന്നിവർ നേതൃത്വം നൽകി