Kerala
കരൂർ പഞ്ചായത്തിലെ കള്ളുഷാപ്പുകളിൽ വ്യാപകമായി ആനമയക്കി വിൽക്കുന്നതായി ആക്ഷേപം ഉയർന്നു :കാൻസറും അൾസറും ഫ്രീയായി ലഭിക്കുന്നു
പാലാ :കരൂർ പഞ്ചായത്തിലെ കള്ള്ഷാപ്പുകളിൽ വ്യാപകമായി വ്യാജ കള്ള് വിൽക്കുന്നതായി പരാതി ഉയർന്നു.ഇത് സ്ഥിരമായി ഉപയോഗിക്കുന്നവരിൽ അൾസറും മറ്റ് ത്വക്ക് രോഗങ്ങളും ഉണ്ടാവുന്നതായി പരാതിയുണ്ട് .
ചില തരം പൊടികൾ തലേ ദിവസത്തെ കള്ളിന്റെ മട്ടിൽ കലക്കി വെള്ളമൊഴിച്ച് വച്ചാൽ നുര പൊങ്ങുന്ന കള്ളായി മാറുന്നു എന്നാണ് പരാതിക്കാർ പറയുന്നത് .ഇതിനെ ആനമയക്കി എന്നാണ് അറിയപ്പെടുന്നത് .സിലോൺ പേസ്റ്റ് എന്നൊരു പേസ്റ്റ് രൂപത്തിലുള്ള രാസവസ്തു കള്ളിന്റെ മട്ടിൽ കലക്കി വച്ചാൽ രാവിലെ വീര്യമുള്ള കള്ള് ഉണ്ടാക്കുന്നുണ്ട് . ഇത് സ്ഥിരമായി കുടിക്കുന്നവരിൽ മാറാ വ്യാധികൾ പിടിപെടുന്നുണ്ടെന്നും പരാതിക്കാർ പറയുന്നു .
നെച്ചിപ്പുഴൂർ ഉള്ള ഒരു ഷാപ്പിൽ ആനമയക്കി നൽകി ആ ഭാഗത്തുള്ളവർക്ക് വയറ്റിൽ അസുഖം വ്യാപകമായപ്പോൾ പാലാ ജനറൽ ആശുപത്രിയിലെ ഡോക്ടർ തന്നെ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകുകയും;ആരോഗ്യ വകുപ്പും പോലീസും ചേർന്ന് ആ ഷാപ്പ് പൂട്ടിക്കുകയും ചെയ്തിരുന്നു .അധികാരികളുടെ ഭാഗത്ത് നിന്നും കർശന നടപടികൾ ഉണ്ടാവണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു .