Kerala

കളർകോട് അപകടത്തിൽ മരിച്ച 5 വിദ്യാർത്ഥികളുടെയും മൃതദേഹം ഉച്ചയോടെ കോളേജിൽ പൊതുദർശനത്തിനു വയ്ക്കും

Posted on

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒന്നാം വർഷ വിദ്യാർത്ഥികളാണ് മരിച്ച 5 പേരും. രാത്രിയിൽ തന്നെ സമീപത്തെ 5 സി.ഐമാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. രാവിലെ പോസ്റ്റുമാർട്ട നടപടികൾ തുടങ്ങും.ഉച്ചയോടെ കോളേജിൽ പൊതുദർശനം നടക്കും. പിന്നീട് ബന്ധുക്കൾ ഏറ്റുവാങ്ങി അവരവരുടെ വീടുകളിലേക്ക് കൊണ്ടു പോകും.

നാടിനെ ദുഖത്തിലാഴ്ത്തിയ സംഭവം ഇന്നലെ രാത്രി 9-15 ഓടെയാണ് ഉണ്ടായത്.ദേശീയപാതയിൽ കളർകോട് ഭാഗത്ത് വെച്ച് ആലപ്പുഴക്കു പോകുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച ടവേര കാറും, ഗുരുവായൂരിൽ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ചായിരുന്നു അപകടം.

അപകടത്തിൽ 5 പേർ മരിച്ചു. 6 പേർ ചികിത്സയിലാണ്.ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.ആലപ്പുഴ വാഹന അപകടത്തിൽ മരണപ്പെട്ട മെഡിക്കൽ വിദ്യാർഥികൾപാലക്കാട് സ്വദേശി ശ്രീദീപ് ,ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം,കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ,ആലപ്പുഴ സ്വദേശി ആയുഷ് ഷാജി ,മലപ്പുറം സ്വദേശി ദേവാനന്ദ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version