Kerala
പ്രതികൂല കാലാവസ്ഥ കാരണം കേരളാ വ്യാപാരി വ്യവസായി യൂത്ത് വിങ് പാലായിൽ നടത്താനിരുന്ന ഭക്ഷ്യ മേളയുടെ തീയതി മാറ്റി
പാലാ :പ്രതികൂല കാലാവസ്ഥ കാരണം കേരളാ വ്യാപാരി വ്യവസായി യൂത്ത് വിങ് പാലായിൽ നടത്താനിരുന്ന ഭക്ഷ്യ മേളയുടെ തീയതി മാറ്റുന്നു.
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂത്ത് വിങ്ങിന്റെ നേത്യത്വത്തിലാണ് പാലാ ഫുഡ് ഫെസ്റ്റ്-2024 ഇപ്പോൾ ഡിസംബർ 6, 7, 8, 9, 10 തീയതികളിലേയ്ക്ക് മാറ്റി തീയതി പുനക്രമീകരിച്ച വിവരം അറിയിക്കുന്നു.
പാലാ നഗര ഹൃദയത്തിൽ പുഴക്കര മൈതാനത്ത് വെച്ചാണ് ഫുഡ് ഫെസ്റ്റ് നടത്തുന്നത്.കാലാവസ്ഥയുടെ മാറ്റമാണ് തീയതി പുനഃക്രമീകരിച്ചിട്ടുള്ളത് .വിവിധ രാജ്യങ്ങളിലെ ഭക്ഷണങ്ങൾ ഒരുക്കുവാനുള്ള അവസാന ക്രമീകരണങ്ങളും നടന്നു കഴിഞ്ഞതായി ജോൺ ദർശന (യൂത്ത് വിംഗ് പ്രസിഡൻ്റ്) അറിയിച്ചു.