Kottayam

കോട്ടയത്ത് ശക്തമായ മഴ. വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട്. ഗതാഗത തടസ്സംകോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നു

Posted on

കോട്ടയത്ത് ശക്തമായ മഴ. വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട്. ഗതാഗത തടസ്സംകോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നു. വിവിധ സ്ഥലങ്ങളിൽ ജലനിരപ്പ് ഉയർന്ന് ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്.പുതുപ്പള്ളി കൊട്ടരത്തിൽ കടവിൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.

മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയർന്നു.പാലായിലും കാഞ്ഞിരപ്പള്ളിയിലും മറ്റു കിഴക്കൻ ഭാഗങ്ങളിലും മഴ തുടരുന്നുണ്ട്. കൂവപ്പള്ളിയിൽ ഇന്നലെ റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കോട്ടയം ഏറ്റുമാനൂർ നഗരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

കോട്ടയം നഗരഭാഗത്ത് ഒരു മണിക്കൂറിൽ അധികമായി ശക്തമായ ഇടവിട്ട മഴ പെയ്തത് വെള്ളം ഉയരാൻ കാരണമായി.വ്യാപാര കേന്ദ്രങ്ങളിൽ വെള്ളം കയറി. പുലർച്ചെ പന്ത്രണ്ടരയോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്.

എംസി റോഡിൽ അടക്കം വെള്ളം കയറിയ നിലയിലാണ്. വൈക്കം റോഡ്, പോസ്‌റ്റ് ഓഫിസ് ജംക്‌ഷൻ തുടങ്ങി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലെല്ലാം വെള്ളം കയറി. പേരൂർ കവലയിലും പോസ്റ്റ‌് ഓഫിസ് ജംക്ഷനിലും രണ്ടടിക്ക് മുകളില്‍ വെള്ളം ഉയര്‍ന്നു.ഈരാറ്റുപേട്ട– വാഗമണ്‍ റൂട്ടില്‍ രാത്രിയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version