Kerala

കോരിച്ചൊരിയുന്ന മഴയെ തൃണവൽഗണിച്ച് ഉള്ളിൽ കോരിച്ചൊരിയുന്ന മരിയഭക്തിയുമായെത്തിയ വിശ്വാസികളെ സാക്ഷിയാക്കി അമലോത്ഭവ മാതാവിൻ്റെ ജൂബിലി തിരുന്നാളിന് കൊടിയുയർന്നു

Posted on

പാലാ :കോരിച്ചൊരിയുന്ന മഴയെ തൃണവൽഗണിച്ച് ഉള്ളിൽ കോരിച്ചൊരിയുന്ന മരിയഭക്തിയുമായെത്തിയ വിശ്വാസികളെ സാക്ഷിയാക്കി അമലോത്ഭവ മാതാവിൻ്റെ ജൂബിലി തിരുന്നാളിന് കൊടിയുയർന്നു. കോരിച്ചൊരിയുന്ന വൃശ്ചിക പെയ്ത്തിനെ അവഗണിച്ച് കൊണ്ട് ,മരിയ ഭക്തി പെയ്തിറങ്ങിയ ധന്യ നിമിഷത്തിൽ പാലാ കത്തീഡ്രൽ പള്ളി വികാരി ഫാദർ ജോസ് കാക്കല്ലിൽ അമലോത്ഭവ ജൂബിലി തിരുന്നാൾ പതാക ഉയർത്തി.

വൈകിട്ട് അഞ്ചരയ്ക്കുള്ള വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ളാലം പഴയ പള്ളിയിൽ നിന്നും ജൂബിലി പതാക മാതാവിൻ്റെ ടൗൺ കപ്പേളയിലെത്തിച്ചു.തുടർന്ന് പ്രാർത്ഥനകൾക്ക് ശേഷം ഫാദർ ജോസ് കാക്കല്ലിൽ പതാക ഉയർത്തി. ,ളാലം പഴയ പള്ളി വികാരി ജോസഫ് തടത്തിൽ ,ളാലം പുത്തൻ പള്ളി വികാരി ഫാദർ ജോർജ് മൂലേച്ചാലിൽ ,സഹ വികാരിമാരായ ഫാദർ ജോസഫ് ആലഞ്ചേരിൽ ,ഫാദർ മാത്യു കോലോത്ത് ,ഫാദർ സ്ക്കറിയ മേനാമ്പറമ്പിൽ, ഫാദർ ജോർജ് ഈറ്റയ്ക്കക്കുന്നേൽ ,ഫാദർ ജോർജ് ഒഴുകയിൽ ,ഫാദർ സെബാസ്റ്റ്യൻ ആലപ്പാട്ട് കോട്ടയിൽ ,

ഫാദർ ആൻറണി നങ്ങാപറമ്പിൽ ,കൈക്കാരൻമാരായ തോമസ് മേനാമ്പറമ്പിൽ, ജോയി പുളിക്കൽ ,ജോണി എന്നിവരും ,രാജേഷ് പാറയിൽ ,ജോഷി വട്ടക്കുന്നേൽ ,ജോസഫ് താന്നിക്കൽ ,സന്തോഷ് മണർകാട് ,ലിജോ ആനിത്തോട്ടം ,ടെൻസൻ വലിയ കാപ്പിൽ ,തങ്കച്ചൻ കാപ്പിൽ ,അലക്സാണ്ടർ മുളയ്ക്കൽ, വി.റ്റി.ജോസഫ് താന്നിയത്ത്, ടോമി പാനയിൽ, മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ,കൗൺസിലർമാരായ  ബൈജു കൊല്ലമ്പറമ്പിൽ;ബിജി ജോജോ.ജോസുകുട്ടി പൂവേലിൽ  ;കുട്ടിച്ചൻ കീപ്പുറം;ബെന്നി മൈലാടൂർ ;ബാബു ആന്റണി വെളുത്തേടത്ത് പറമ്പിൽ;ഐജു മേച്ചിറാത്ത് എന്നിവർ നേതൃത്യം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version