Kerala
മലയാള സീരിയലുകളിൽ പലതും ഇപ്പോൾ കുടുംബ ബന്ധങ്ങളെ ശിഥിലമാക്കാൻ ശേഷിയുള്ള ആറ്റം ബോംബായി മാറിയിരിക്കുന്നുവെന്ന് പ്രശസ്ത മജീഷ്യൻ സാമ്രാജ്
മലയാള സീരിയലുകളിൽ പലതും ഇപ്പോൾ കുടുംബ ബന്ധങ്ങളെ ശിഥിലമാക്കാൻ ശേഷിയുള്ള ആറ്റം ബോംബായി മാറിയിരിക്കുന്നുവെന്ന് പ്രശസ്ത മജീഷ്യൻ സാമ്രാജ് അഭിപ്രായപ്പെട്ടു. കുടുംബ ബന്ധങ്ങളുടെ മൂല്യം മനസ്സിലാക്കി നല്ല സന്ദേശങ്ങൾ പകർന്ന് നൽകുന്നതിന് പകരം പ്രേക്ഷകരെ പിടിച്ചു നിർത്താനായി എന്തും ആവിഷ്ക്കരിക്കാം എന്ന നിലയിലേക്ക് സീരിയലുകൾ സൃഷ്ടിക്കുന്നതും അത് സംപ്രേക്ഷപണം ചെയ്യുന്നതും അപകടകരമാണ്.
ജനങ്ങളിൽ തെറ്റായ സന്ദേശം പകർന്ന് അവരുടെ കുടുംബ ജീവിതങ്ങൾ തകർക്കാനുള്ള പ്രേരകശക്തിയായി മാറുന്ന സീരിയലുകളെ നിയന്ത്രിക്കണം.ഇത് സംബന്ധിച്ച് പ്രശസ്ത നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിൻ്റെ അഭിപ്രായത്തോട് ഒരു കലാകാരൻ എന്ന നിലയിൽ നൂറ് ശതമാനം യോജിക്കുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മലയാള സീരിയലുകൾക്ക് സെൻസറിംഗ് ആവശ്യമാണന്ന നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയുടേത് പോലെതന്നെ സീരിയലുകളുടെയും പ്രമേയങ്ങൾ പരിശോധിച്ച് സെൻസറിംഗിന് വിധേയമാക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യംകുടിയാണെന്നും അദ്ദേഹം പറഞ്ഞു.