Kottayam
സ്വന്തം വരുമാനത്തിലെ ദശാംശം കൊണ്ട് പാവങ്ങളുടെ കണ്ണീരൊപ്പുന്ന കാരുണ്യം സാംസ്ക്കാരിക സമിതിയുടെ സത് പ്രവർത്തനങ്ങൾ രചനാത്മകം: ഫ്രാൻസിസ് ജോർജ് എം.പി
പാലാ: സ്വന്തം വരുമാനത്തിലെ ദശാംശം മാറ്റിവെച്ചു കൊണ്ട് പാവങ്ങളുടെ കണ്ണീരൊപ്പുന്ന കാരുണ്യം സാംസ്ക്കാരിക വേദിയുടെ പ്രവർത്തനം രചനാത്മകമെന്ന് ഫ്രാൻസിസ് ജോർജ് എം.പി അഭിപ്രായപ്പെട്ടു.
കാരുണ്യം സാംസ്ക്കാരിക സമിതിയുടെ എട്ടാമത് വാർഷിക യോഗവും ,ആദരിക്കലും ,ഡയാലിസിസ് കിറ്റ് വിതരണവും വ്യാപാര ഭവൻ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് ജോർജ് എം.പി.
കാരുണ്യം സാംസ്ക്കാരിക സമിതിയുടെ പ്രവർത്തകർ തങ്ങളുടെ വരുമാനത്തിലെ ദശാംശം മാറ്റിവെച്ചു കൊണ്ട് നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ കേരളത്തിനാകെ മാതൃകയാണെന്ന് ഫ്രാൻസിസ് ജോർജ് എം.പി ചൂണ്ടിക്കാട്ടി.
ആലീസ് മാണി സി കാപ്പൻ ഭദ്രദീപം കൊളുത്തിയ ചടങ്ങിൽ കൗൺസിലർമാരായ സിജി ടോണി ,മായാ രാഹുൽ എന്നിവരേയും ആദരിച്ചു. ഷൈലാ ബാലു ,പി.ഒ കുഞ്ഞുമോൻ ,പ്രശാന്ത് പാലാ ,ബിനു പുളിക്കക്കണ്ടം ,ക്ലീറ്റസ് ഇഞ്ചിപറമ്പിൽ ,മേരി ദേവസൃ ,അനിൽ ശ്രീരംഗം ,തുടങ്ങിയവർ പ്രസംഗിച്ചു.