Kerala
അപകടങ്ങളിൽ പെടുന്ന വാഹന ഉടമകളെ ബുദ്ധിമുട്ടിക്കുന്ന പാലാ മോട്ടോർ വെഹിക്കിൾ റീജിയണൽ ഓഫീസിലെ നടപടി മാറ്റിയെ തീരൂ :എം ജി ശേഖരൻ
പാലാ പോലീസ് ഡിവൈഎസ്പിയുടെ പരിധിയിൽ വരുന്ന പോലീസ് സ്റ്റേഷൻ അതിർത്തികളിൽ ഉണ്ടാകുന്ന വാഹന അപകടങ്ങളിൽ വെഹിക്കിൾ പരിശോധന നടത്തി റിപ്പോർട്ട് നൽകേണ്ടത് പാലാ മോട്ടോർ വെഹിക്കിൾ റീജിയണൽ ഓഫീസിൽ നിന്നാണ്. ഈ ഓഫീസിൽഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാത്രമാണ് ഉള്ളത്.
തങ്ങളുടെ അല്ലാതെ ഉണ്ടാകുന്ന അപകടങ്ങളിൽ ബസ്സുകൾ അടക്കം ദിവസങ്ങൾ പോലീസ് സ്റ്റേഷനുകളിൽവെറുതെ കിടക്കേണ്ടി വരികയാണ്.ഒട്ടേറെ വാഹന ഉടമകൾ ഗുരുതര പ്രതിസന്ധികളിൽ പെടുക യാണ്. കൂടുതൽ വെഹിക്കിൾ ഇൻസ്പെക്ടർമാർ വേണ്ടുന്നപാലാ പോലുള്ള ഓഫീസുകളിൽ ഉദ്യോഗസ്ഥരെ നിയമിക്കാതെ വകുപ്പ് അധികാരികൾ വീഴിച്ച വരുത്തുന്നതിൽ ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.
ഓട്ടോറിക്ഷ കാർ അടക്കം എത്രപേർ ഇത് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്ന്അധികാരികൾ കാണുന്നുണ്ടോ.സർക്കാരിലേക്ക് കൃത്യമായിടാക്സ് അടയ്ക്കുന്ന വാഹനങ്ങൾ ആണ് ഇതൊക്കെ. കണ്ണുതുറന്ന് യാഥാർത്ഥ്യങ്ങൾ കാണണം. ആവശ്യത്തിന് വെഹിക്കിൾ ഇൻസ്പെക്ടർമാരെ പാലാ ഓഫീസിൽ നിയമിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുന്നു.
എംജി ശേഖരൻ
ജില്ലാ സെക്രട്ടറി
പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ.
കോട്ടയം ജില്ലാ കമ്മിറ്റി
9747008483