Kerala
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ലെ പ്രസിഡന്റ് ന് എതിരെ യുഡിഫ് കൊണ്ടു വന്ന അവിടെ അവിശ്വാസം പാസ്സാക്കാതെ വന്നത് LDF – ബിജെപി രഹസ്യ ധാരണ പ്രകാരം യോഗത്തിൽ ഹാജരാകാതെയിരുന്നത് കൊണ്ടാണെന്നു,പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി അഭിപ്രായപെട്ടു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതൽ നില നിൽക്കുന്ന LDF – ബിജെപി അന്തർധാര ഒരിക്കൽ കൂടെ മറ നീക്കി പുറത്ത് വന്നുവെന്ന് യോഗം
അഭിപ്രായപെട്ടു.
സിപിഎം ൽ നിന്ന് പുറത്താക്കപ്പെട്ടു എന്ന് പറയപ്പെടുന്ന പ്രസിഡന്റ് നെ സംരക്ഷിക്കാൻ സിപിഎം – ബിജെപി ഒത്തു കളിച്ചാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്. പൂഞ്ഞാർ തെക്കേക്കര വില്ലേജിനെ ESA യിൽ ഉൾപ്പെടുത്തി കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കരട് വിജ്ഞപനം
പുറപ്പെടുവിച്ചപ്പോൾ, അതിനെതിരെ പരാതി കൊടുക്കുവാൻ പോലും തയ്യാറാകാതിരുന്ന പഞ്ചായത്ത് പ്രസിഡന്റ് ന്റെ നിലപാടിൽ പ്രേതിഷേധിച്ചാണ്,
അവിശ്വാസ പ്രമേയം കോൺഗ്രസ് പാർട്ടി കൊണ്ടു വന്നത്.
പഞ്ചായത്തീ രാജ് നിയമ പ്രകാരം കോൺഗ്രസ് ന്റെ 5 മെമ്പർ മാർ അവശ്യ പെട്ടത് കൊണ്ടു മാത്രമാണ് ESA വിഷയത്തിൽ അവസാന ദിവസം എങ്കിലും പരാതി കൊടുക്കുവാൻ പഞ്ചായത്ത് തയ്യാറായതെന്നു മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ് പറഞ്ഞു