Kerala

ഇടുക്കി പദ്ധതിയിലെ വെള്ളം കായലിലേക്ക് ഒഴുക്കേണ്ട., മീനച്ചിലാറിനെ നനയ്ക്കാം. പ്രൊജക്ട് റിപ്പോർട്ടായി:മീനച്ചിൽ തുരങ്ക പദ്ധതിക്ക് ഡി.പി.ആറിന് വാപ്കോസുമായി ധാരണപത്രം

Posted on

ഇടുക്കി വൈദ്യുത പദ്ധതിയിൽ നിന്നുള്ള വെള്ളം ആർക്കും പ്രയോജനമില്ലാത്ത വിധം വേമ്പനാട്ട് കായലിലേക്ക് ഒഴുക്കുന്നതിനു പകരം മീനച്ചിൽ റിവർ വാലി പദ്ധതി സാക്ഷാത്കരിക്കുന്നതിനാവശ്യമായ തുടർനടപടികൾ അവസാന ഘട്ടത്തിലെത്തിക്കുന്നതിന് നിരന്തര ഇടപെടൽ നടത്തിയ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്ററ്യനെ പാലായിൽ ചേർന്ന വിവിധ സംഘടനകളുടെ യോഗം അഭിനന്ദിച്ചു.

യോഗത്തിൽ എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ: ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർമാൻ ഷാജു ‘വി’ തുരുത്തൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിർമ്മല ജിമ്മി, രാജേഷ് വാളിപ്ലാക്കൽ, ടോബിൻ.കെ.അലക്സ്, ജയ്സൺ മാന്തോട്ടം ,ബൈജു കൊല്ലം പറമ്പിൽ, ബിജു പാലൂട വൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version