Kerala
കട്ടപ്പന സെൻട്രൽ ബാങ്ക് ശാഖയിലെ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവം : മുൻ ജീവനക്കാരൻ കോടതിയിൽ കീഴടങ്ങി
ഇടുക്കി :കട്ടപ്പന സെൻട്രൽ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തിയും പണയഉരുപ്പടികൾ തിരിമറി നടത്തിയും കോടികളുടെ തട്ടിപ്പ് നടത്തിയ മുൻ ജീവനക്കാരൻ കീഴടങ്ങി. ബാങ്കിലെ മുൻ ഗോൾഡ് അപ്രൈസർ കട്ടപ്പന കൊല്ലംപറമ്പിൽ കെ.ജി. അനിലാണ് കട്ടപ്പന കോടതിയിൽ കീഴടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ ബാങ്കിൽ നടന്ന പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.
ഇടപാടുകാർ പണയപ്പെടുത്തിയ ആഭരണങ്ങൾ മാറ്റി പകരം മുക്കുപണ്ടം വച്ചു. കൂടാതെ, പരിചയക്കാരായ ഇടപാടുകാരെ കബളിപ്പിച്ച് അവരുടെ പേരിൽ മുക്കുപണ്ടം ഇതേ ബാങ്കിൽ പണയപ്പെടുത്തി.
പരിശോധനയിൽ മുക്കുപണ്ടം ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇടപാടുകാരെ ഫോണിൽ വിളിച്ച് കാര്യമറിയിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരമറിഞ്ഞത്. നിരവധിപേരുടെ ആഭരണങ്ങൾ ബാങ്കിൽ കാണാനില്ലായിരുന്നു. ഇടുക്കി ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തിയത്.