Kerala
വെറ്ററൻ കായീക മേളയിൽ ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടിയ സജീവ്;പാലായിലെ പൊതു പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യം
പാലാ :സംസ്ഥാന വെറ്ററൻ കായീക മേള കൊടിയിറങ്ങിയപ്പോൾ കോട്ടയം ജില്ലാ ഓവറോൾ ചമ്പ്യാന്മാരായ സന്തോഷത്തിലാണ് 53 കാരനായ സജീവ് കണ്ടത്തിൽ.കാരണം ആ മികവിൽ തന്റെയൊരു സ്വർണ്ണ മെഡലും ഉണ്ടല്ലോയെന്നോർക്കുമ്പോൾ സജീവ് സജീവമായി തന്നെ ചിരിക്കുകയാണ് .
ജാവലിൻ ത്രോയിലാണ് സജീവ് പങ്കെടുത്തത്.ആദ്യ ത്രോയും ;രണ്ടാമത്തെ ത്രോയും മികവുള്ളതായിരുന്നില്ല .മൂന്നാമത്തെ ത്രോയിലാണ് സ്വർണ്ണ കുതിപ്പിലെത്തിയത് .അതിനു ശേഷമുള്ള ത്രോയൊന്നും മൂന്നാമത്തെ ത്രോയെ വെല്ലാൻ പറ്റുന്നതായിരുന്നില്ല .ഈ അൻപത്തിമൂന്നാം വയസിലും ജീവിത യാഥാർഥ്യങ്ങളോട് പൊരുതിയാണ് സജീവ് കണ്ടത്തിൽ ജീവിക്കുന്നത് .
രാവിലെ മൂന്ന് മണിക്കെഴുന്നേൽക്കുന്ന സജീവ് 750 ഓളം പത്രങ്ങൾ വിതരണം നടത്തിയാണ് ഒരു ദിവസം തുടങ്ങുന്നത് .അച്ഛനായ ദേവസ്യാ കേരള ഭൂഷണത്തിന്റെ പാലായിലെ ഏജന്റായിരുന്നു .അങ്ങനെയാണ് പത്ര പ്രവർത്തന രംഗത്തേക്ക് മാറിയത് .പിൽക്കാലത്ത് അത് ജീവിത മാർഗ്ഗമാക്കി സജീവ് മാറ്റിയെടുത്തു .
കായീക രംഗത്തെ നിപുണതയ്ക്കൊപ്പം പൊതു പ്രവർത്തനത്തിലും സജീവമാണ് സജീവ് .പാലാ ളാലം ഇടവക എ കെ സി സി യുടെ സജീവ പ്രവർത്തകനാണ്.പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഒരു കൂട്ടം മധ്യ വയസ്ക്കരുടെ ബാസ്ക്കറ്റ് ബോൾ ക്ലബ്ബ് ഉണ്ട് . സ്റ്റേഡിയത്തിൽ തന്നെയാണ് എന്നുമുള്ള പരിശീലനം.അതിന്റെ നെടും തൂണായി വർത്തിക്കുന്നതും സജീവ് തന്നെ .കായീക രംഗത്ത് എന്നും ഭാര്യ ഷൈൻ ന്റെയും മക്കളായ സ്നേഹയുടെയും ;ഘാനയുടെയും പ്രോത്സാഹനമുണ്ട് .ആ പ്രോത്സാഹനമാണ് സജീവിന്റെ മുന്നോട്ടു നയിക്കുന്നതും .