Kerala

തനിക്കെതിരെ എൽഡിഎഫ് സ്ഥാനാർഥി ഇലക്ഷൻ കേസ് കൊടുത്തു എന്ന രീതിയിൽ മാണി സി കാപ്പൻ നടത്തുന്ന പ്രചാരണങ്ങൾഅവാസ്തവവും തെറ്റിദ്ധാരണ ജനകവമാണന്ന് കേരള കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡൻ്റ് ഫ്രെഫ.ലോപ്പസ് മാത്യു

Posted on

കോട്ടയം: തനിക്കെതിരെ എൽഡിഎഫ് സ്ഥാനാർഥി ഇലക്ഷൻ കേസ് കൊടുത്തു എന്ന രീതിയിൽ മാണി സി കാപ്പൻ നടത്തുന്ന പ്രചാരണങ്ങൾഅവാസ്തവവും തെറ്റിദ്ധാരണ ജനകവമാണന്ന് കേരള കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡൻ്റ് ഫ്രെഫ.ലോപ്പസ് മാത്യു.ജോസ് കെ മാണിക്കെതിരെ നിരന്തരം നടത്തുന്ന കുപ്രചരണങ്ങളുടെ ഭാഗമായി മാത്രമേ ഇതിനെ കാണാനാവൂ.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽപാലായിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥികളിൽ ഒരാളാണ് കോടതിയിൽ ഇലക്ഷൻ പെറ്റീഷൻ ഫയൽ ചെയ്തത്. യുഡിഎഫ്, എൽഡിഎഫ്, ബിജെപി എന്നീ മുന്നണി സ്ഥാനാർഥികൾക്കെതിരെയാണ് അദ്ദേഹം പരാതി നൽകിയിരുന്നത്. ഇത്തരമൊരു പരാതിയിൽ സ്വാഭാവികമായും മുന്നണി സ്ഥാനാർത്ഥികൾ എല്ലാവരും എതിർകക്ഷികളായി വരും. എതിർകക്ഷി എന്ന നിലയിൽ നോട്ടീസ് ലഭിച്ചാൽ കോടതിയിൽ ഹാജരാകുവാൻ ആളെ നിയമിക്കുന്നത് സ്വാഭാവികമായ നിയമ നടപടിക്രമം മാത്രമാണ് .

ഇതിനെയാണ് മാണി സി കാപ്പൻ തനിക്കെതിരെ ജോസ് കെ മാണി കേസ് കൊടുത്തു എന്ന രീതിയിൽ തെറ്റായ പ്രചരണം നടത്തുന്നത്. സാമ്പത്തിക തട്ടിപ്പ്, ചെക്ക് കേസ് ,വ്യാജരേഖ ചമക്കൽ തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പേരിൽ നിരന്തരം കോടതി കയറിയിറങ്ങുന്ന പാലാ എംഎൽഎയുടെ സാരോപദേശം ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ പുച്ഛിച്ചുതള്ളും. കഴിഞ്ഞ ആറു വർഷക്കാലത്തിനിടയിൽ പാലായിൽ പുതുതായി ഒരു വികസന പദ്ധതി പോലും കൊണ്ടു വരുന്നതിന് എം എൽ എ യ്ക്ക് കഴിഞ്ഞിട്ടില്ല. കെ.എം മാണിയുടെ കാലത്ത് തൊണ്ണൂറ് ശതമാനവും നിർമ്മാണം പൂർത്തിയാക്കിയ പദ്ധതികൾ പോലും ഇപ്പോഴും അതേപടി അവശേഷിക്കുകയാണ്.പാലായിൽ ഒരു വികസനവും എത്തിക്കാൻ കഴിയാത്തതിന്റെ ജാള്യത മറയ്ക്കുവാനുള്ള വിഫല ശ്രമമാണ് കാപ്പൻ നടത്തിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version