Kottayam

സമയം വിലപ്പെട്ടതാണ് ഒരു സെക്കന്റ്‌ പോലും:കായീക താരങ്ങൾക്ക് സമയമറിയാൻ ഇനി കൂറ്റൻ ക്ളോക്ക് സ്റ്റേഡിയത്തിൽ

Posted on

പാലാ: ലോഡാഞ്ചലസ് ഒളിമ്പിക്സിൽ പി ടി ഉഷയ്ക്ക് മെഡൽ നഷ്ടപ്പെട്ടത് സെക്കന്റിന്റെ പത്തിലൊന്നിനാണ്.സമയത്തിന്റെ പ്രാധാന്യം കായീക താരങ്ങളെ ഓർമ്മിപ്പിക്കുവാൻ പാലാ വാക്കേഴ്‌സ് ക്ലബ് രംഗത്ത് . മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വ്യായാമം ചെയ്യുന്നവര്‍ക്കും കായികതാരങ്ങള്‍ക്കും ഏറെ ഗുണം ചെയ്യുന്ന ഒരു വലിയ ക്ലോക്ക് നാളെ  പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സ്ഥാപിക്കും. സ്റ്റേഡിയത്തില്‍ രൂപീകരിച്ച വാക്കേഴ്‌സ് ക്ലബ്ബാണ് ക്ലോക്ക് സ്ഥാപിക്കുന്നത്. സ്റ്റേഡിയത്തിന്റെ ഏത് കോണില്‍നിന്നു നോക്കിയാലും രാത്രിയിലും സമയം അറിയാവുന്ന രീതിയിലാണ് ക്ലോക്ക് ഘടിപ്പിക്കുന്നത്.

പാലായിലെ പ്രമുഖ സ്ഥാപനമായ വൈപ്പന ജൂവല്ലറിയാണ് ക്ലോക്ക് സംഭാവന ചെയ്തിരിക്കുന്നത്. നാളെ  രാവിലെ 7 മണിക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ ക്ലോക്ക് സ്ഥാപിക്കും. വാക്കേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് ജോബ് അഞ്ചേരില്‍ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ബിനു പനയ്ക്കല്‍, കൗണ്‍സിലര്‍മാരായ തോമസ് പീറ്റര്‍, ബൈജു കൊല്ലംപറമ്പില്‍, ട്രഷറര്‍ ബാബു കലയത്തിനാല്‍, കോര്‍ഡിനേറ്റര്‍മാരായ അഡ്വ. സന്തോഷ് കെ. മണര്‍കാട്ട്, ഡി. പ്രസാദ്, മനോജ് വൈപ്പന എന്നിവര്‍ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version