Kerala

കാപ്പന്റെ തൊപ്പിയിലെ തൂവലിന് പതിനേഴഴക്:മാണി സി കാപ്പന്‍റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി.

Posted on

പാലാ:കാപ്പന്റെ തൊപ്പിയിലെ തൂവലിന് പതിനേഴഴക് മാണി സി കാപ്പന്‍റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സി വി ജോണ്‍ എന്നയാള്‍ നല്‍കിയ ഹർജിയാണ് ജസ്റ്റിസ് സി ജയചന്ദ്രന്‍ തള്ളിയത്.പൊതു തെരഞ്ഞെടുപ്പിന് കഷ്ട്ടിച്ചു രണ്ടു വര്ഷം മാത്രമുള്ളപ്പോഴാണ് കാപ്പൻ കേന്ദ്രങ്ങളിൽ ആഹ്‌ളാദം പകർന്നുള്ള വിധി എത്തിയത്.

സ്ഥാനാര്‍ത്ഥിത്വത്തിനായി മാണി സി കാപ്പന്‍ നിയമപ്രകാരമുള്ള രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയില്ലെന്നാണ് തിരഞ്ഞെടുപ്പ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം.

ജനപ്രാതിനിധ്യ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പണം മാണി സി കാപ്പന്‍ ചെലവഴിച്ചുവെന്നും സി വി ജോണ്‍ വാദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫീസര്‍ക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ഹർജിക്കാരന്‍ ആരോപിച്ചു.എന്നാല്‍, ആരോപണത്തിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അതേസമയം പാലാ വിട്ടു കൊടുക്കില്ലെന്ന പ്രഖ്യാപനവുമായി മാണി സി കാപ്പൻ ഒരു മുഴം മുമ്പേ എറിഞ്ഞിരിക്കയാണ്.ജോസ് കെ മാണിയുമായി കോൺഗ്രസ് നേതാക്കൾ രഹസ്യ ചർച്ച നടന്നെന്ന സൂചനകൾ വരവെയാണ് മാണി സി കാപ്പൻ വെടി പൊട്ടിച്ചിട്ടുള്ളത് .കെ സുധാകരനും ;വി ഡി സതീശനും ജോസ് കെ മാണിയെ യു  ഡി എഫിൽ കൊണ്ട് വരുന്നതിന് പൂർണ്ണ സമ്മതമാണ് എന്നാൽ കോട്ടയം ഡി സി സി എതിര് നിൽക്കുന്നതാണ് പ്രശ്നമായി വരുന്നത് .കോട്ടയത്തെ കോൺഗ്രസ് നേതാക്കളുടെ നിയമ സഭാ സീറ്റ് മോഹങ്ങൾക്ക് ജോസ് കെ മാണിയുടെ തിരിച്ചു വരവ് തടയിടും എന്നുള്ളതാണ് കോട്ടയത്തെ കോൺഗ്രസ് നേതാക്കളുടെ ആശങ്ക.ഈ നേതാക്കൾ കോൺഗ്രസ് പ്രകടനങ്ങളിൽ ജോസ് കെ മാണിക്കെതിരെ കടുത്ത മുദ്രാവാക്യമാണ് വിളിക്കാറുള്ളത്.നാളെയീ നാട് ഭരിക്കും ഞങ്ങൾ .അന്ന് നിനക്കും പേപ്പട്ടിക്കും .ഒരു ഗതിയാണെന്നോർത്തോളൂ എന്നൊക്കെയാണ് കോൺഗ്രസ് മുദ്രാവാക്യങ്ങൾ .

അടുത്ത തവണ ഭരണം നേടിയില്ലെങ്കിൽ  പ്രതിപക്ഷത്തെ പല പാർട്ടികളും ഇല്ലാതാകുന്ന അവസ്ഥയിലുമാണ് .ഇപ്പോഴത്തെ കണക്കു കൂട്ടലുകളിൽ ജോസ് കെ മാണി കൂടെയുണ്ടെങ്കിൽ കോട്ടയം ;ഇടുക്കി എറണാകുളം ;പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ നേട്ടം കൊയ്യാൻ ഉപകരിക്കും.കേരളാ കോൺഗ്രസുകളിലെ ഏറ്റവും വലിയ കേരളാ കോൺഗ്രസും ജോസ് കെ മാണിയുടേതാണ്.പാലാ വിട്ടു കൊടുക്കില്ലെന്ന് മാണി സി കാപ്പന്റെ കടുത്ത നിലപാട്.അടുത്ത തെരെഞ്ഞടുപ്പിൽ കാപ്പൻ എൽ ഡി എഫ് സ്ഥാനാർത്ഥിയായി വരാനും സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത് .എൽ ഡി എഫ് അണികളും മാണി സി കാപ്പനും തമ്മിൽ ഇപ്പോഴും സൗഹൃദാന്തരീക്ഷമാണുള്ളത് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version