Kottayam
പാലാ അമലോത്ഭവ ദൈവ മാതാവിന്റെ ജൂബിലി തിരുനാളിനോടാനുബന്ധിച്ചു നടത്തപ്പെടുന്ന ജൂബിലി സാംസ്കാരിക ഘോഷയാത്രയുടെ ബ്രോഷർ പ്രകാശനം നടന്നു
പാലാ അമലോത്ഭവ ദൈവ മാതാവിന്റെ ജൂബിലി തിരുനാളിനോടാനുബന്ധിച്ചു നടത്തപ്പെടുന്ന ജൂബിലി സാംസ്കാരിക ഘോഷയാത്രയുടെ ബ്രോഷർ പ്രകാശനം നടന്നു . കത്തീഡ്രൽ പള്ളി വികാരി ഫാ. ജോസ് കാക്കല്ലിലും, ഫാ. ജോർജ് മൂലേച്ചാലിലും ചേർന്ന് ളാലം സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ വച്ചാണ് ബ്രോഷർ പ്രകാശനം നിർവഹിച്ചത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നെത്തുന്ന കലാരൂപങ്ങൾ ഡിസംബർ എഴിനു നടക്കുന്ന ഘോഷയാത്രയിൽ പങ്കെടുക്കും.ഇക്കൊല്ലം ഡിസംബർ എട്ട് ഞായറാഴ്ച ആയതിനാൽ ഡിസംബർ ഏഴിനായിരിക്കും സാംസ്ക്കാരിക ഘോഷയാത്രയും ;ടൂ വീലർ ഫാൻസി ഡ്രസ്സും ;ബൈബിൾ ടാബ്ലോ മത്സരവും നടക്കുകയെന്ന് കുരിശുപള്ളി കമ്മിറ്റി തീരുമാനിച്ചിരുന്നു .
കഴിഞ്ഞ രണ്ടു വർഷമായി സാംസ്ക്കാരിക ഘോഷയാത്രയും വിജയകരമായി നടക്കുന്നുണ്ട് .സിനിമാ രൂപങ്ങളും ;പ്രസിദ്ധ സിനിമ നടന്മാരുടെ അപരന്മാരും ;വിവിധ മേളങ്ങളും ജൂബിലി തിരുന്നാളിന് കൊഴുപ്പേകിയിരുന്നു.ഇത്തവണ ഉച്ചതിരിഞ്ഞ് 2.30 നായിരിക്കും സാംസ്ക്കാരിക ഘോഷയാത്രയും ;ടൂ വീലർ ഫാൻസി ഡ്രസ്സും ആരംഭിക്കുക.ഉച്ച വെയിലിന്റെ കാഠിന്യം കലാ രൂപങ്ങൾ അവതരിപ്പിക്കുന്നവർക്ക് വൈഷമ്യം ഉളവാക്കുന്നതിനാലാണ് സമയ പുനർ ക്രമീകരണം വേണ്ടി വന്നിട്ടുള്ളത്.