Kerala

രാത്രിയിൽ ഓട്ടം വിളിച്ച് കൊണ്ടുപോയി ഉപദ്രവിക്കുന്നു : ഓട്ടോക്കാർക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കണം:കെ ടി യു സി

Posted on

രാത്രികാലങ്ങളിൽ ഓട്ടം പോകുന്ന ഓട്ടോകൾക്ക്പോലീസ് സംരക്ഷണം ഉറപ്പാക്കണം ഓട്ടോ തൊഴിലാളി യൂണിയൻ കെ. ടി.യു.സി. (എം)
പാലാ രാത്രികാലങ്ങളിൽ ഓട്ടം പോകുന്ന ഓട്ടോ തൊഴിലാളികൾക്ക് മതിയായ പോലീസ് സംരക്ഷണം നൽകണമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം)മുൻസിപ്പൽ സമ്മേളനം ആവശ്യപ്പെട്ടു.ഈ കഴിഞ്ഞ ദിവസം പാലാ കൊട്ടാരമറ്റത്തു നിന്നും ഓട്ടോ തൊഴിലാളിയെ ഓട്ടം വിളിച്ചു കൊണ്ടുപോയി ഓട്ടക്കൂലി നൽകാതെ തൊഴിലാളിയെ മർദ്ദിച്ചു.

ഇതിൽ പാലാ പോലീസ് സ്റ്റേഷനിൽ കേസും നിലവിൽ ഉണ്ട്. ഇങ്ങനെയുള്ള സംഭവങ്ങൾ നിരന്തരം ഉണ്ടാകുന്നതായി യോഗം ചൂണ്ടിക്കാട്ടി യോഗത്തിൽ ടോമി മൂലയിൽ അദ്ധ്യക്ഷത വഹിച്ചു. യോഗം യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസുകുട്ടി പൂവേലിൽ ഉൽഘാടനം ചെയ്തു യോഗത്തിൽ കെ.വി അനൂപ്, വിനോദ് ജോൺ, സന്തോഷ് മാതാ, സുനിൽ കൊച്ചു പറമ്പിൽ,

തങ്കച്ചൻകുമ്പുക്കൽ, ഇ.കെ. ബിനു, മാത്യു കുന്നേപ്പറമ്പിൽ , രാജേഷ് വട്ടക്കുന്നൻ, റ്റിനു തകടിയേൽ രാജു ഇലവുങ്കൽ, തോമസ് ആൻ്റണി, സോണി കുരുവിള, എ.കെ. ഷാജി, പി.സി.ശ്രീകുമാർ , അനീഷ് പാലാ, അൽഫോൻസാ നരിക്കുഴി, ബിജിമുകളേൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version