Kerala
108 ആംബുലൻസ് ജീവനക്കാർ പണിമുടക്കിലേക്ക്
തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാരുടെ സംസ്ഥാന വ്യാപകമായ പണിമുടക്ക് ഇന്ന്.
ജൂണിലെ ശമ്പളം ഇതുവരെയും ജീവനക്കാർക്ക് കിട്ടിയിട്ടില്ല. എംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് എന്ന കമ്പനിക്കാണ് 108 ആംബുലൻസിന്റെ നടത്തിപ്പ് ചുമതല.
എല്ലാ മാസവും ഏഴാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ നടത്തിപ്പ് കമ്പനി ലംഘിച്ചെന്നാണ് ജീവനക്കാരുടെ പരാതി. സംസ്ഥാന സർക്കാർ 4.34 കോടി രൂപ കമ്പനിക്ക് ശമ്പളം നൽകാനായി കൈമാറിയിട്ടും പൈലറ്റ്മാർക്കും നഴ്സുമാർക്കും ഇതുവരെ ശമ്പളം നൽകിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധിച്ചിട്ടും കമ്പനി ശമ്പളം നൽകാത്ത പശ്ചാത്തലത്തിലാണ് ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്ക്.