Kerala

തൃശൂർ രാമനിലയത്തിൽ 101 ൽ ഇ പി ജയരാജൻ മുറിയെടുത്തത് ബിജെപി യിൽ ചേരാനുള്ള ചർച്ചകൾക്കായി:ശോഭ സുരേന്ദ്രൻ

Posted on

മുൻ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ബിജെപിയിലേക്ക് വരാൻ ആഗ്രഹിച്ച് രാമനിലയത്തിൽ വെച്ച് ഇ.പി. ജയരാജൻ കൂടിക്കാഴ്ച്ച നടത്തിയെന്നാണ് ശോഭയുടെ ആരോപണം. ആ ജയരാജനാണ് ഇപ്പോൾ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റവും വലിയ ഡോണായി പ്രവര്‍ത്തിക്കുകയാണ് എന്നും അവർ പറഞ്ഞു.

ശോഭ സുരേന്ദ്രനെന്ന പൊതുപ്രവർത്തക കേരളത്തില്‍ ഉണ്ടാകരുതെന്ന് ഒന്നാമത് ആഗ്രഹിക്കുന്ന ആളാണ് പിണറായി. രണ്ടാമതായി ആഗ്രഹിക്കുന്നത് ഗോകുലം ഗോപാലനാണ്. പാർട്ടി മാറാനായി രാമനിലയത്തിൽ മുറിയെടുത്ത് ചർച്ചനടത്തിയ ഇ.പി ജയരാജനാണ് മൂന്നാമത്തെ ആളെന്നും ശോഭ ആരോപിച്ചു. പാർട്ടിമാറാൻ വേണ്ടിയുള്ള ചർച്ചകൾ ഡൽഹിവരെയെത്തി.

തൃശൂർ രാമനിലയത്തി​ലെ മുറിയെടുത്താണ് ചർച്ചനടത്തിയത്. 101-ാം നമ്പർ മുറിയെടുത്ത ഇ.പി ജയരാജൻ 107 -ാം നമ്പർ മുറിയിൽ താമസിച്ചിരുന്ന ശോഭാ സുരേന്ദ്രനെ കാണാൻ 102-ാം നമ്പർ മുറി കടന്നുവരാൻ ബുദ്ധിമുട്ടുണ്ട്, ആ ആ മുറിയിൽ മന്ത്രി കെ.രാധാകൃഷ്ണനുണ്ടെന്ന് പറഞ്ഞ ഇ.പി ജയരാജനാണ് ഇപ്പോൾ തനിക്കെതിരെ പ്രവർത്തിക്കുന്നതെന്നും ശോഭ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version