Kottayam
ഉരുകുന്ന വെയിലിനെയും തൃണവൽഗണിച്ച് ആയിരങ്ങളുടെ വിശ്വാസ സാക്ഷൃമായി കിഴതടിയൂർ പള്ളിയിലെ നഗരി കാണിക്കൽ പ്രദക്ഷിണം
പാലാ: ആയിരങ്ങളുടെ വിശ്വാസ സാക്ഷ്യം. ഉരുകുന്ന വെയിലിനെയും തൃണവൽഗണിച്ച് കൊണ്ട് തങ്ങളുടെ മധ്യസ്ഥൻ്റെ ഗീതങ്ങൾ നിറഞ്ഞ് നിന്ന ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ വിശുദ്ധ യൂദാസ്ളീഹായുടെ മധ്യസ്ഥം തേടി ആയിരങ്ങൾ പാലാ നഗരത്തിലൂടെ തങ്ങളുടെ വിശ്വാസം അചഞ്ചലമെന്ന് പ്രഖ്യാപിച്ച് നടന്ന് നീങ്ങി.
കഴിഞ്ഞ പത്ത് ദിവസമായി നടന്ന് വന്ന പ്രത്യേക പ്രlർത്ഥനാ ശുശ്രൂഷകൾക്ക് സമാപനം കറിച്ച് കൊണ്ട് ഇന്ന് രാവിലെ 10ന് പാലാ രൂപതയുടെ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുന്നാൾ കുർബ്ബാന അർപ്പിച്ചു.തുടർന്നുള്ള പ്രദക്ഷിണത്തിൻ പൊൻ വെള്ളി കുരിശുമേന്തി ആയിരങ്ങളാണ് പ്രദക്ഷിണത്തിൽ പങ്കെടുത്തത്.
ഏറ്റവും മുന്നിൽ പഞ്ചവാദ്യം നാദപ്രപഞ്ചം തീർത്തു.പേപ്പൽ പതാകയുടെ വർണ്ണമുള്ള കുടകൾക്കൊപ്പം മുത്തുക്കുടകളും ഭക്തജനങ്ങൾ കൈയ്യിലേന്തി പ്രദക്ഷിണത്തിൽ പങ്കെടുത്തു. മഹാറാണി കവല ചുറ്റി പ്രദക്ഷിണം പള്ളിയിലെത്തിയപ്പോൾ തിരുശേഷിപ്പിൻ്റെ ആശിർവാദവും ഉണ്ടായിരുന്നു. വൈകിട്ട് ഏഴിൻ്റെ വിശുദ്ധ കുർബാനയോടെ പത്ത് ദിനരാത്രങ്ങൾ നീണ്ട് നിന്ന കിഴതടിയൂർ പള്ളി തിരുന്നാളിന് സമാപനമായി.