Kerala

ഗുരുദേവ ദർശനം ഹൃദയത്തിൽ ഉൾക്കൊണ്ട് പ്രവർത്തിക്കുവാൻ ഓരോ ധർമ്മ പ്രചാരകനും കഴിയണമെന്ന് ഗുരുധർമ്മ പ്രചരണ സഭ സംസ്ഥാന ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല

Posted on

 

വൈക്കം: ഗുരുദേവ ദർശനം ഹൃദയത്തിൽ ഉൾക്കൊണ്ട് പ്രവർത്തിക്കുവാൻ ഓരോ ധർമ്മ പ്രചാരകനും കഴിയണമെന്ന് ഗുരുധർമ്മ പ്രചരണ സഭ സംസ്ഥാന ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല പറഞ്ഞു. ഗുരു ഈശ്വരനാണ്. ആ ഗുരുവിനെ ഏകദൈവമായി കണ്ട് ആരാധിക്കുവാൻ ശ്രീനാരായണീയർക്ക് കഴിയണം. ഗുരുധർമ്മ പ്രചരണ സഭ വൈക്കം നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സത്യൻ പന്തത്തല.

ഉദയനാപുരം ശ്രീനാരയണ പഠന ഗവേക്ഷണ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ സംസ്ഥാന ഉപദേശക സമിതിയംഗം പി. കമലാസനൻ അദ്ധ്യക്ഷത വഹിച്ചു. മാതാ ആര്യനന്ദാദേവി അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് സോഫി വാസുദേവൻ മാതാ ആര്യനന്ദാദേവിയ്ക്ക് അംഗത്വം നൽകി മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ബാബുരാജ് വട്ടോടിൽ, സംസ്ഥാന സമിതിയംഗം ഷാജികുമാർ , ഉമേഷ് കാരയിൽ , ജില്ലാ വൈസ് പ്രസിഡൻ്റ് മോഹനകുമാർ എന്നിവർ പ്രസംഗിച്ചു.

കെ.വി. ചിത്രാംഗദൻ ( പ്രസിഡൻറ് ) ഉമേഷ് കാരയിൽ (സെക്രട്ടറി) എന്നിവർ ഭാരവാഹികളായി പതിനൊന്നംഗ മണ്ഡലം കമ്മറ്റി രൂപീകരിച്ചു. മാതൃസഭാ പ്രസിഡൻ്റായി തിലോത്തമയെയും സെക്രട്ടറിയായി ഷൈലജയെയും തെരഞ്ഞെടുത്തു.ദിലീപ് ആണ് യുവജന സഭ കൺവീനർ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version