Politics

ഉപ തെരെഞ്ഞെടുപ്പിൽ പിണറായി വിജയൻ വരുന്നു:കടുത്ത ആഹ്ളാദത്തിൽ യു ഡി എഫും;ബിജെപി യും

Posted on

കേരളത്തിൽ ഉപ തെരഞ്ഞെടുപ്പ് ആവേശം അലയടിച്ചുയരുകയാണ്. ഇടത് ക്യാമ്പുകളിൽ ആവേശം പകരാനായി മുഖ്യമന്ത്രി പിണറായി വിജയനും കളത്തിലെത്തുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും. ചേലക്കരയിൽ ഇടതു സ്ഥാനാർത്ഥി യു ആർ പ്രദീപിന് വോട്ട് തേടിയാണ് മുഖ്യമന്ത്രി കളത്തിലെത്തുന്നത്. യു ആർ പ്രദീപിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ രാവിലെ പത്ത് മണിക്ക് ചേലക്കര മേപ്പാടത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

പ്രിയങ്ക ഗാന്ധിയുടെ സത്യവാങ്മൂലം ആയുധമാക്കി ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കിയ വിവാദങ്ങളിൽ തെരഞ്ഞെടുപ്പ് വേദിയിൽ മുഖ്യമന്ത്രി മറുപടി പറയുമോ എന്നറിയാനാണ് ഏവരും ഉറ്റുനോക്കപ്പെടുന്നത്. പാലക്കാട്, വയനാട്, മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കായും മുഖ്യമന്ത്രി പ്രചാരണത്തിനെത്തും. എന്നാൽ ഇവിടങ്ങളിലെ തീയതി നിശ്ചയിച്ചിട്ടില്ല. മണ്ഡലം കൺവെൻഷൻ പൂർത്തിയാകുന്നതോടെ വരും ദിവസങ്ങളിൽ മന്ത്രിമാർ ഉൾപ്പെടെ, വിവിധ നേതാക്കൾ പങ്കെടുത്ത് ചേലക്കരയിലെ പഞ്ചായത്ത് കൺവെൻഷനുകൾ ഊർജ്ജിതമാക്കാനാണ് എൽ ഡി എഫിന്‍റെ തീരുമാനം.

അതേസമയം മുഖ്യമന്ത്രി എത്തുന്നത് യു  ഡി എഫ് ക്യാമ്പുകളിലും ;ബിജെപി ക്യാമ്പുകളിലും കടുത്ത ആഹ്ളാദമാണ് ഉണർത്തിയിട്ടുള്ളത്.മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ വന്നാൽ ഉചിതമാവും എന്നാണ് അവരുടെ കണക്കു കൂട്ടൽ.അല്ലെങ്കിൽ 40 കാറിന്റെ അകമ്പടിയിൽ വരണമെന്നാണ് ഇരു കൂട്ടരും പറയുന്നത് . പുതുപ്പള്ളി ഉപ തെരെഞ്ഞെടുപ്പിൽ തങ്ങളുടെ ഭൂരിപക്ഷം വർദ്ധിപ്പിച്ച്  തന്നത് പിണറായി വിജയനാണെന്നും കോൺഗ്രസുകാർ പറയുന്നു.പാലക്കാട് ബിജെപി യും ശുഭ പ്രതീക്ഷയിലാണ്.പിണറായി വിജയൻ വരുന്നത് പാലക്കാട് ഞങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് അവരുടെ കണക്കു കൂട്ടൽ .ഉപ തെരെഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ തന്നെ വൈദ്യുതി  ചാർജ് വർധിപ്പിക്കുമെന്ന പ്രഖ്യാപനം യു  ഡി എഫിനും ;ബിജെപി ക്കും ഗുണകരവുമെന്നാണ് അവരുടെ കണക്കു കൂട്ടൽ  .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version