Kerala

ഉഴവൂർ മിനി സിവിൽ സ്റ്റേഷൻ ന്റെ ശിലാസ്ഥാപനം പ്രൗഡഗംഭീരമായി

Posted on

 

കോട്ടയം :ഉഴവൂർ നിർമിക്കാൻ പോകുന്ന മിനി സിവിൽ സ്റ്റേഷൻ ന്റെ ശിലാസ്ഥാപനം പ്രൗഡഗംഭീരമായി. ഉഴവൂർ ഗ്രാമഞ്ചായത്ത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം അധ്യക്ഷത വഹിച്ച യോഗം കോട്ടയം എം പി ശ്രീ ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി എം എൽ എ ശ്രീ മോൻസ് ജോസഫ് ശിലാഫലകം അനാച്ചാദനം ചെയ്തു.

ഉഴവൂർ ഗ്രാമത്തിന്റെ എക്കാലത്തെയും വികസന സ്വപ്നങ്ങളിൽ ഒന്നായ ഉഴവൂർ മിനി സിവിൽ സ്റ്റേഷൻ യാഥാർദ്യമാവുകയാണ് . ഉഴവൂരിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിനു ബഹു മോൻസ് ജോസഫ് എം എൽ എ യുടെ ശ്രമഫലമായി 8 വർഷങ്ങൾക്കു മുൻപ് സംസ്ഥാന സർക്കാർ ബഡ്ജറ്റ് ൽ 4 കോടി രൂപ കെട്ടിട നിർമ്മാണത്തിന് വകയിരുത്തിയിരുന്നു എന്ക്കിലും സ്ഥലത്തിന്റെ ലഭ്യതക്കുറവ് മൂലം പ്രവർത്തി ആരംഭിക്കാൻ സാധിക്കാത്ത സാഹചര്യം ആയിരുന്നു ഉണ്ടായിരുന്നത്.25 സെന്റ് സ്ഥലം ആണ് പഞ്ചായത്ത് സിവിൽ സ്റ്റേഷൻ നിർമാണത്തിന് കണ്ടെത്തിയിരിക്കുന്നത്.

25 സെന്റ് സ്ഥലത്തിന്റെ (15 സെന്റ് സൗജന്യമായും,10 സെന്റ് സർക്കാർ വിലക്കും) ആധാരം സ്ഥലം നൽകുന്ന ശ്രീ സ്റ്റീഫൻ ഇലവുംകൽ ൽ നിന്നും അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, സ്ഥിരസമിതി അധ്യക്ഷൻ തങ്കച്ചൻ കെ എം സെക്രട്ടറി സുനിൽ എസ് എന്നിവർ ചേർന്നു 2022 സെപ്റ്റംബർ ൽ ഏറ്റുവാങ്ങി.25 സെന്റ് ൽ 10 സെന്റ് സർക്കാർ വിലക്ക്‌,19,45,563 രൂപ നൽകി പഞ്ചായത്ത് വാങ്ങുകയും,15 സെന്റ് സ്ഥലം ശ്രീ സ്റ്റീഫൻ ഇലവുംക്കൽ ദാനമായി നൽകുകയും ആണ് ചെയ്തത്. ഉഴവൂർ മിനി സിവിൽ സ്റ്റേഷൻ അതിവേഗം യാഥാർദ്യമാക്കുന്നതിനു പഞ്ചായത്ത് കമ്മിറ്റി ഒറ്റകെട്ടായി മുൻപോട്ടു പോവുകയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം ന്റെ ശ്രമഫലമായി പഞ്ചായത്ത് വാങ്ങിയ സ്ഥലം സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് നൽകാൻ റെവെന്യൂ ഡിപ്പാർട്മെന്റ് ന് നിർദേശം നൽകിയുള്ള സർക്കാർ ഉത്തരവ് വന്ന പശ്ചാത്തലത്തിൽ ആണ് ശിലാഫലകം അനാഛാദനം ചെയ്തത്.

ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ്‌ ബിനു ജോസ് യോഗത്തിന് സ്വാഗതം ആശംസിച്ചു. സ്ഥിരസമിതി അധ്യക്ഷരായ ന്യൂജന്റ് ജോസഫ്, അഞ്ചു പി ബെന്നി, ജോണിസ് പി സ്റ്റീഫൻ, മെമ്പറ്മാരായ സുരേഷ് വി ടി, എലിയമ്മ കുരുവിള, റിനി വിൽ‌സൺ രാഷ്ട്രീയ പാർട്ടി, മുന്നണി പ്രതിനിധികൾ ആയ പ്രകാശ് വടക്കേൽ, സൈമൺ ഒറ്റത്തങ്ങാടി, മോഹനൻ ആലകുളത്തിൽ,വിനോദ് കെ ജോസ്,ബെന്നി ഉഴവൂർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
സിവിൽ സ്റ്റേഷൻ ന് സ്ഥലം നൽകിയ ശ്രീ സ്റ്റീഫൻ എലവുങ്കൽ നെ യോഗം ആദരിക്കുകയും അദ്ദേഹം ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു.പഞ്ചായത്ത് സെക്രട്ടറി ശ്രീ സുനിൽ എസ് യോഗത്തിന് നന്ദി അറിയിച്ചു

പഞ്ചായത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടപ്പിലാക്കിയ വിവിധ വികസനപ്രവർത്തനങ്ങളുടെ സമർപ്പണവും യോഗത്തിൽ നടന്നുവില്ലേജ് ഓഫീസ്, പഞ്ചായത്തിന്റെ ആവശ്യമായ ഓഫീസുകൾ, ജോയിന്റ് ആർ ടി ഒ ഓഫീസ്, ഹോമിയോ ആശുപത്രി, വെറ്റിനറി സബ്‌സെന്റ്, വാട്ടർ അതോറിറ്റി, കെ എസ് ഇ ബി സബ്‌സെന്ററുകൾ തുടങ്ങി എല്ലാ ഓഫീസുകളും ഒരു കുടക്കീഴിൽ എത്തിക്കാൻ സാധിക്കും എന്നതും, പുതിയ ഓഫീസുകൾ കൊണ്ടുവരാൻ അവസരം ഒരുങ്ങും എന്നതും പാർക്കിംഗ് ഉൾപ്പെടെ ഉള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും സിവിൽ സ്റ്റേഷൻ യാഥാർദ്യമാകുന്നത്തോടെ സാധിക്കും എന്ന വിഷയത്തിൽ തർക്കമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version