Kerala

ഓർമ്മച്ചെപ്പിലെ മയിൽ‌പീലി തുണ്ടുകൾ അവർ പുറത്തെടുത്തപ്പോൾ;ആയിരം പൂർണ്ണ ചന്ദ്രന്മാരെ കണ്ട പ്രതീതി

Posted on

പാലാ സെന്റ് തോമസ് കോളേജിലെ  1969-72 ഇക്കണോമിക്സ് ഡിഗ്രി ബാച്ചിലെ സഹപാഠികൾ 52 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി. അവരുടെ ജീവിത പങ്കാളികളും ഒപ്പം കൂടി. ഇടമറ്റം ഹോസാന മൗണ്ടിൽ നടന്ന സംഗമത്തിൽ കൺവീനർ  പി.സി. ജോൺ, പൊന്നുംപുരയിടം അദ്ധ്യക്ഷത വഹിച്ചു. സഹപാഠി കൂടിയായ ഫാദർ ജോസ് അഞ്ചേരി മുഖ്യ പ്രഭാഷണം  നടത്തി.

72 വയസ്സിനു മുകളിൽ പ്രായമായ പഴയ സഹപാഠികൾ വിവിധ തുറകളിലുള്ള അവരുടെ ജീവിതാനുഭവങ്ങൾ പങ്കുവച്ചത് എല്ലാവരിലും കൗതുകം മുണർത്തി. 50 പേരുണ്ടായിരുന്ന ബാച്ചിലെ പത്തുപേർ ഇതിനോടകം മൺമറഞ്ഞു. വിദേശ രാജ്യങ്ങളിൽ സ്ഥിര താമസ്സമാക്കിയ 5 പേരും ആരോഗ്യ കാരണങ്ങൾ ദീർഘയാത്ര ചെയ്യാൻ സാധിക്കാത്ത മലബാർ മേഖലയിൽ ഉള്ള ചിലരും ഒഴികെ ബാക്കി എല്ലാവരും പരിപാടിയിൽ പങ്കെടുത്തു. ഗാനങ്ങൾ ആലപിച്ചും കഥകൾ പറഞ്ഞും എല്ലാവരും പരിപാടിയിൽ സജീവമായി പങ്കെടുത്തു.

സംഗമത്തിൻ്റെ ഓർമ്മയ്ക്കായി ഒരു മെമൻ്റോ വിതരണം ചെയ്തു. വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. അടുത്ത വർഷം വീണ്ടും കണ്ടുമുട്ടാമെന്നും ഇടയ്ക് ചെറിയ ഉല്ലാസയാത്ര സംഘടിപ്പിക്കാമെന്നും തീരുമാനിച്ചു.  ജോസ് പൂവത്തേട്ട് സ്വാഗതവും  ഇമ്മാനുവേൽ തോമസ് കൃതഞ്ജതയും പറഞ്ഞു. കേരളാ ബാങ്കിലെ മുൻ സീനിയർ മാനേജരായിരുന്ന  പി.സി.ജോൺ, പൊന്നുംപുരയിടത്തിൻ്റെ ദീർഘനാളത്തെ ശ്രമഫലമായാണ് ഈ സംഗമം സാദ്ധ്യമായത്.അതുകൊണ്ടു തന്നെ കൂട്ടായ്മയുടെ പൊന്നായി മാറി പി സി ജോൺ പൊന്നും പുരയിടം .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version