Kerala

വലവൂർ റൂട്ടിലെ അല്ലപ്പാറയിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി ഉയർന്നു

Posted on

പാലാ :പാലാ വലവൂർ റൂട്ടിലുള്ള അല്ലപ്പാറയിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി ഉയർന്നു.അല്ലപ്പാറയിലുള്ള ബേക്കറിയിലേക്ക് മെയിൻ റോഡിൽ നിന്നും തിരിയുന്ന സ്ഥലത്ത് തോട്ടിലേക്കാണ് കക്കൂസ് മാലിന്യം തള്ളിയിട്ടുള്ളത്.

തോട്ടിലെ വെള്ളം കറുപ്പ് നിറത്തിൽ വന്നതിനെ തുടർന്നുള്ള നാട്ടുകാരുടെ അന്വേഷണമാണ് കക്കൂസ് മാലിന്യം കണ്ടെത്തിയത് ;വഴിസൈഡ് കാട് പിടിച്ച് കിടക്കുന്നതിനാൽ പ്രഥമ ദൃഷ്ട്യാ മാലിന്യം കണ്ടെത്താൻ ബുദ്ധിമുട്ടുമാണ്.എന്നാൽ ദുർഗന്ധം ഏറെയുമില്ലായിരുന്നതിനാലാണ് കണ്ടെത്താൻ ണ് നാട്ടുകാർ ബുദ്ധി മുട്ടിയത് .

മാലിന്യ മാഫിയാ കടനാട്‌ ;മുത്തോലി പഞ്ചായത്തുകളിലാണ് ഏറെ തവണയും കക്കൂസ് മാലിന്യം രാത്രിയുടെ മറവിൽ നിക്ഷേപിച്ചിരുന്നത് .ഇപ്പോൾ അവിടെ നിന്നൊക്കെ പിടുത്തം വീണതിനെ തുടർന്നാണ് കരൂർ പഞ്ചായത്തിൽ ഇവർ സുരക്ഷിത താവളം കണ്ടെത്തിയിട്ടുള്ളത് .ചേർത്തല ;പൂച്ചാക്കൽ ഭാഗത്തുള്ളവരാണ് ഇങ്ങനെയുള്ള തൊഴിൽ ചെയ്യുന്നവരിൽ കൂടുതലുമെന്നാണ് അറിയാൻ കഴിഞ്ഞത് . മുത്തോലിയിൽ ഈയിടെ മാലിന്യം തള്ളിയവരെ യുവാക്കൾ പിന്തുടർന്ന് പിടികൂടിയപ്പോൾ മൂന്ന് ലോറി ജീവനക്കാരും പൂച്ചാക്കൽ സ്വദേശികളായിരുന്നു .

നാട്ടുകാർ രാവിലെയുള്ള നടപ്പുകാരെയൊക്കെ കൂട്ടി ജാഗ്രത സമിതിയുണ്ടാക്കുവാനുള്ള തിരക്കിലാണ് .പഞ്ചായത്തിലും ;പോലീസിലും  പരാതി നൽകുവാനും നാട്ടുകാർ തീരുമാനിച്ചു.ക്യാമറാ നിരീക്ഷണവും ശക്തമാക്കുകയാണ് നാട്ടുകാർ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version