Kottayam

26 വർഷം മുമ്പ് 28 മനുഷ്യജീവനുകൾ തീഗോളമായി ,കരളുരുകുന്ന ഓർമ്മകൾക്ക് മുമ്പിൽ ആദരാഞ്ജലിയർപ്പിച്ച് കേരളാ കോൺഗ്രസ് (എം)

Posted on

 

പാലാ: 26 വർഷം മുമ്പ് കേരളത്തെ നടുക്കിയ ബസപകടം ഓർമ്മിച്ചെടുത്ത് തീപിടിച്ച് മരിച്ച 28 ജീവനുകൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ നാട്ടുകാർ ഒത്ത് കുടി.

1998 ഒക്ടോബർ 22 നാണ് പാലാ തൊടുപുഴ റൂട്ടിലോടുന്ന സ്വകാര്യ ബസിന് ഐങ്കൊമ്പിൽ വച്ച് തീപിടുത്തമുണ്ടാകുന്നത്. പ്രാണന് വേണ്ടി യാത്രക്കാർ പിടഞ്ഞപ്പോൾ പൊലിഞ്ഞത് 28 മനുഷ്യ ജീവനുകൾ ആയിരുന്നു.കരളുരുകുന്ന ആ നാടിൻ്റെ വേദനയ്ക്ക് മുമ്പിൽ അശ്രുപൂജ അർപ്പിക്കാൻ കേരളാ കോൺഗ്രസ് (എം) കടനാട് മണ്ഡലം കമ്മിറ്റി ഇന്ന് സർവ്വ മത പ്രാർത്ഥന ദിനം ആചരിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളി പ്ളാക്കൽ സർവ്വ മത പ്രാർത്ഥന ഉദ്ഘാടനം ചെയ്തു. കടനാട് പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി ,കടനാട് മണ്ഡലം പ്രസിഡണ്ട് ബെന്നി ഈ രൂരിക്കൽ ,കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി മെമ്പർ പി എസ് ശാർങ് ധരൻ, മത്തച്ചൻ ഉറുമ്പ് കാട്ട്,ജയ്സി സണ്ണി , ജോയി വടശ്ശേരിൽ, അപ്പച്ചൻ തഴപ്പള്ളി, സിബി മലേപ്പറമ്പിൽ , കുട്ടായി കുറുവത്താഴെ;ജോണി എടക്കര , അവിരാച്ചൻവലിയ മുറത്താങ്കൽ, ജോസുകുട്ടി പീടികമല, റോജൻ കുറുന്താനത്ത്, റെജി സെബാസ്റ്റ്യൻ ,ജോയ് കുറുന്താനത്ത്, ഡോണടോമി കുറുവത്താഴെ, ജോയി പൂതക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു. തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version